
കേരളത്തിലെ അംഗനവാടികളിൽ ജോലി ആഗ്രഹിക്കുന്നവർക്ക്. പാലക്കാട് വനിതാ ശിശുവികസന വകുപ്പ് നെന്‍മാറ ഐസിഡിഎസ് പ്രോജക്ട് പരിധിയില്‍ വരുന്ന നെന്‍മാറ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും ഒഴിവിൽ നിയമനം നടത്തുന്നു
അപേക്ഷകർ 18 നും 46 നും മദ്ധ്യേ പ്രായമുള്ളവരും ഹെൽപ്പർ പോസ്റ്റിലേക്ക് പത്താം ക്ലാസ്സ് പാസ്സാകാത്തവരും എഴുത്തും വായനയും അറിയാവുന്നവരും ആയിരിക്കണം.
വർക്കർ പോസ്റ്റിലേക്ക് എസ്എസ്എൽസി പാസായിരിക്കണം.
അപേക്ഷ ഫോം നെന്‍മാറ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലും നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് ഓഫീസിലും ലഭിക്കും. നെന്മാറ വിത്തനശ്ശേരി ഐ സി ഡി എസ് പ്രോജക്ട് ഓഫീസ് ബ്ലോക്ക് ഓഫീസ് ബില്‍ഡിഗില്‍ ജനുവരി 31 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍ : 04923 241419.