വ്യോമസേനയിലെ AFCAT (Air Force Common Admission Test) വഴിയുള്ള 284 കമ്മീഷൻഡ് ഓഫീസർ ഒഴിവുകളിലേക്കു അപേക്ഷകൾ ക്ഷണിച്ചു
പ്രധാന വിവരങ്ങൾ
- ആകെ ഒഴിവുകൾ: 284
- ബ്രാഞ്ചുകൾ: ഫ്ലൈയിംഗ് (Flying), ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ / നോൺ ടെക്നിക്കൽ). ഫ്ലൈയിംഗ് ബ്രാഞ്ചിലേക്കുള്ള എൻസിസി (NCC) സ്പെഷ്യൽ എൻട്രിക്കും അപേക്ഷിക്കാം.
- നിയമന രീതി: പെർമനന്റ് കമ്മീഷൻ, ഷോർട്ട് സർവീസ് കമ്മീഷൻ (സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം; അപേക്ഷകർ അവിവാഹിതരായിരിക്കണം).
- തസ്തിക: ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസർ.
- പരീക്ഷാ തീയതി: 2027 ജനുവരി 31.
- അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബർ 11 വരെ ഓൺലൈനായി അപേക്ഷിക്കാം
യോഗ്യതയും പ്രായപരിധിയും
- വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബി.ടെക്. (പ്ലസ് ടു തലത്തിൽ ഫിസിക്സ്, മാത്സ് എന്നിവ പഠിച്ചിരിക്കണം. ഓരോ തസ്തികയുടെയും വിശദമായ യോഗ്യത ഔദ്യോഗിക വിജ്ഞാപനത്തിൽ പരിശോധിക്കുക).
- പ്രായപരിധി (01.01.2028 അടിസ്ഥാനത്തിൽ): ഫ്ലൈയിംഗ് ബ്രാഞ്ച്: 20 – 24 വയസ്സ് (2004 ജനുവരി 2-നും 2008 ജനുവരി 1-നും മധ്യേ ജനിച്ചവരായിരിക്കണം; ഇരു തീയതികളും ഉൾപ്പെടെ). ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ / നോൺ ടെക്നിക്കൽ): 20 – 26 വയസ്സ് (2002 ജനുവരി 2-നും 2008 ജനുവരി 1-നും മധ്യേ ജനിച്ചവരായിരിക്കണം; ഇരു തീയതികളും ഉൾപ്പെടെ).
മറ്റ് വിവരങ്ങൾ
- കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ.
- പരിശീലനം: 2028 ജനുവരിയിൽ ഹൈദരാബാദിൽ ആരംഭിക്കും. ഫ്ലൈയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ ബ്രാഞ്ചുകൾക്ക് 74 ആഴ്ചയും, ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ചിന് 50 ആഴ്ചയുമാണ് പരിശീലനം.
- ശമ്പളം / സ്റ്റൈപ്പെൻഡ്: ഫ്ലൈയിംഗ് ഓഫീസർ തസ്തികയ്ക്ക് ₹56,100 – ₹1,77,500 ശമ്പളനിരക്ക്. പരിശീലന സമയത്ത് ഫ്ലൈറ്റ് കേഡറ്റുകൾക്ക് ₹56,100 സ്റ്റൈപ്പെൻഡ് ലഭിക്കും.
- പരീക്ഷാ ഫീസ്: ₹550 + ജിഎസ്ടി. (എൻസിസി / ഗേറ്റ് സ്കോർ സ്പെഷ്യൽ എൻട്രിക്ക് ഫീസില്ല).
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ പ്രക്രിയയ്ക്കുമായി https://afcat.edcil.co.in എന്ന വെബ്സൈറ്റിലെ ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായി വായിക്കുക അതിനുശേഷം അപേക്ഷ നൽകുക
