AAAICLAS irport Job 2025 Apply Now

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) സബ്‌സിഡിയറി സ്ഥാപനമായ എഎഐ കാർഗോ ലോജിസ്റ്റിക്‌സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് (എഎഐസിഎൽഎ എസ്) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വിജ്ഞാപനങ്ങളിലായി 393 ഒഴിവുണ്ട്. മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനമാണ്.

ഇന്ത്യയിൽ എവിടെയും ജോലി ചെയ്യാൻ തയ്യാറുള്ളവർക്കാണ് അവസരം. നിലവിൽ പട്ന, വിജയവാഡ, വഡോദര, പോർട്ട് ബ്ലെയർ, ഗോവ, ചെന്നൈ, അമൃത്സർ എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്.

അസിസ്റ്റന്റ് (സെക്യൂരിറ്റി):

  • ഒഴിവ്-166 (പട് ന-23, വിജയവാഡ -24, വഡോദര-9, പോർട്ട് ബ്ലെയർ-3, ഗോവ-53, ചെന്നൈ-54).
  • ശമ്പളം: ആദ്യവർഷത്തിൽ 21,500 രൂപ, തുടർന്നുള്ള ഒരോ വർഷവും 500 രൂപ വർധിപ്പിക്കും.
  • യോഗ്യത: 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ നേടിയ പ്ലസ്‌ടു (എസ്‌സി, എസ്‌ടി വിഭാ ഗക്കാർക്ക് 55 ശതമാനം മാർക്ക് മതിയാവും). ഇംഗ്ലീഷ്, ഹിന്ദി അല്ലെങ്കിൽ പ്രാദേശിക ഭാഷയിൽ സംസാരിക്കാനും വായിക്കാനും അറിയണം.
  • പ്രായം: 27 കവിയരുത്.

സെക്യൂരിറ്റി സ്ക്രീനർ (ഫ്രഷർ):

  • ഒഴിവ് – 227 (അമൃത്സർ -35, വഡോദര-16, ചെന്നൈ-176).
  • ശമ്പളം: തുടക്കത്തിൽ പ്രതിമാസം 15,000 രൂപ സ്റ്റൈപ്പൻഡ് നൽകും, പരിശീലനപ്പരീക്ഷകളിൽ വിജയിച്ചുകഴിഞ്ഞാൽ 30,000 രൂപ, തുടർന്നുള്ള ഒരോവർഷവും 2000 രൂപ വർധിപ്പിക്കും.
  • യോഗ്യത: 60 ശതമാനം മാർക്കോ അല്ലെങ്കിൽ തത്തുല്യഗ്രേ ഡോടെ ഏതെങ്കിലും വിഷയത്തി ലുള്ള ബിരുദം (എസ്‌സി, എസ്ടി വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതിയാവും), ഇംഗ്ലീഷ്, ഹിന്ദി അല്ലെങ്കിൽ പ്രാദേശിക ഭാഷയിൽ സംസാരിക്കാനും വായിക്കാനും അറിയണം. എക്സ്-റേ ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്ത വസ്തുക്ക ളെ തിരിച്ചറിയാനുള്ള കഴിവുണ്ടാ വണം. കാഴ്ചശക്തി, കേൾവിശക്തി പരിശോധന ഉണ്ടായിരിക്കും. നല്ല ആശയവിനമയശേഷിയോടൊപ്പം മികച്ച ശാരീരികക്ഷമതയുമുണ്ടാ വണം.
  • പ്രായം: 27 കവിയരുത്.

അപേക്ഷാഫീസ്: സെക്യൂരിറ്റി സ്ക്രീനറിന് 750 രൂപ, അസിസ്റ്റ ന്റിന് 500 രൂപ, വനിതകൾക്കും എസ്‌സി, എസ്ട‌ി, ഇഡബ്ല്യുഎസ് വിഭാഗക്കാർക്കും 100 രൂപ.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് https://aaiclas.aero എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 30 (വൈകീട്ട് 5മണി).

Apply Now : Click Here

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *