
ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ ഒഴിവുള്ള ആറ് ക്യാമ്പ് ഫോളോവര്‍ തസ്തികകളിലേക്ക് (സ്വീപ്പര്‍ മൂന്ന്, കുക്ക് മൂന്ന്) ദിവസ വേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേയ്ക്ക് നിയമനം നടത്തുന്നു.
ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ ആസ്ഥാനത്ത് ഓഗസ്റ്റ് 26 ന് രാവിലെ 11 ന് അഭിമുഖം നടക്കും.
താല്‍പര്യമുള്ളവര്‍ അപേക്ഷ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം തൃശ്ശൂരിലെ ഇന്ത്യ റിസർവ് ബറ്റാലിയൻ ഹെഡ് കോർട്ടേഴ്സിൽ എത്തിച്ചേരണം. തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന പ്രകാരം താത്ക്കാലിക നിയമനം നല്‍കുന്നതായിരിക്കും.
ഇത്തരത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് പ്രതിദിനം 710 രൂപ നിരക്കില്‍ വേതനത്തിന് (പ്രതിമാസം പരമാവധി വേതനം 19,170 രൂപ) അര്‍ഹതയുണ്ടായിരിക്കും.
എന്നാല്‍ യാതൊരു കാരണവശാലും അവരെ ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ സ്ഥിരപ്പെടുത്തുന്നതല്ല.
ഫോൺ നമ്പർ 0487 232 8720