
ഇന്ത്യൻ നേവിയിൽ ഓഫീ സർമാരുടെ 260 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥ കൾ പ്രകാരമുള്ള നിയമനമാ ണ്. കോഴ്സ് 2026 ജൂണിൽ ഏഴിമലയിലെ അക്കാദമിയിൽ ആരംഭിക്കും. വനിതകൾക്കും അപേക്ഷിക്കാം. എക്സിക്യു ട്ടീവ്, എജുക്കേഷൻ, ടെക്നി ക്കൽ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലായാണ് ഒഴിവ്. 12 വർഷമായിരിക്കും നിയമനം. രണ്ട് വർഷം കൂടി ദീർഘിപ്പി ക്കാം.
ശമ്പളം: 1,10,000 രൂപ.
യോഗ്യത: ബിഇ/ ബിടെക്/എംബിഎ / എ ം എസ്സി/എംഇ/ എംടെക് അല്ലെങ്കിൽ നിയമബിരുദം. കുറഞ്ഞത് 60 ശതമാനം മാർക്കോടെയായി രിക്കണം വിജയം.
ഓരോ വിഭാഗത്തിലേക്കും ആവശ്യമായ യോഗ്യതാ വിഷ യങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും. യോഗ്യതാ പരീക്ഷയിൽ നേടിയ മാർക്കിന്റെ അടി സ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തിര ഞ്ഞെടുപ്പ്. എൻ.സി.സി. സർട്ടീഫിക്ക റ്റുകള്ളവർക്ക് നിയമനത്തിൽ ഇളവ് ലഭിക്കും.
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം.
ഓരോ തസ്തികയിലേക്കും ആവശ്യമായ പ്രായപരിധി, അപേക്ഷിക്കേണ്ട വിധം തുടങ്ങി വിശദവിവരങ്ങൾ www.joinindiannavy.gov. in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി: സെപ്റ്റംബർ 01.