കേരള സർക്കാർ സ്ഥാപനമായ കേരള ഫിനാൻസ് കോർപ്പറേഷൻ അക്കൗണ്ട് എക്സിക്യൂട്ടീവ്, ഓഫീസ് എക്സിക്യൂട്ടീവ്, പ്രോജക്ട് മാനേജർ തുടങ്ങിയ പോസ്റ്റുകളിലേക്ക് യോഗ്യരായ യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
അക്കൗണ്ട്സ് എക്സിക്യൂട്ടീവ്
- ഒഴിവ് : 2
- യോഗ്യത : CA / CMA യുടെ ഇന്റർമീഡിയറ്റ് പരീക്ഷയിൽ പാസ്സായിരിക്കണം
- പരിചയം : 2 വർഷം
- പ്രായപരിധി : 35 വയസ്സ്
- ശമ്പളം : 25,000 രൂപ
ഓഫീസ് എക്സിക്യൂട്ടീവ്
- ഒഴിവ് : 5
- യോഗ്യത : ബിരുദം കൂടെ ടൈപ്പിംഗ് സ്പീഡ് ( 25 wpm )
- പരിചയം : 1 വർഷം
- പ്രായപരിധി : 30 വയസ്സ്
- ശമ്പളം : 16,000 രൂപ
പ്രോജക്ട് മാനേജർ ( സിവിൽ )
- ഒഴിവ് : 1
- യോഗ്യത : BE / BTech ( സിവിൽ എഞ്ചിനിയറിംഗ് )
- പരിചയം : 10 വർഷം
- പ്രായപരിധി : 60 വയസ്സ്
- ശമ്പളം : 40,000 രൂപ
സംവരണ സമുദായമായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിനും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്കും സർക്കാർ നൽകുന്ന നിയമാനുസൃതമായ പ്രായപരിധിയിൽ ഇളവു ലഭിക്കും
ഓരോ പോസ്റ്റിലേക്കുള്ള വിശദമായ വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയതിനുശേഷം മാത്രം അപേക്ഷ നൽകുക. പൂർണ്ണ വിവരങ്ങൾ വായിക്കുവാനുള്ള നോട്ടിഫിക്കേഷൻ ലിങ്ക് താഴെക്കൊടുത്തിരിക്കുന്നു
അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് അപേക്ഷാഫീസ് ഒന്നുമില്ലാതെ ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ഒപ്പം നൽകിയിട്ടുള്ള അപേക്ഷാ ഫോം ഫിൽ അപ്പ് ചെയ്തു 2022 ജൂലൈ 2 നു മുൻപായി എത്തുന്ന രീതിയിൽ തപാൽമാർഗം അപേക്ഷ അയക്കുക.
അപേക്ഷ അയക്കേണ്ട മേൽവിലാസം എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഹെഡ് ഓഫീസ്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, വെള്ളയമ്പലം, തിരുവനന്തപുരം-695033, കേരള” എന്ന് കവറിന് മുകളിൽ പോസ്റ്റിന്റെ പേര് എഴുതുക. അപേക്ഷ എല്ലാ വശങ്ങളിലും പൂർണ്ണമായിരിക്കണം. അപൂർണ്ണവും യോഗ്യതയില്ലാത്തതുമായ അപേക്ഷകൾ ചുരുക്കത്തിൽ നിരസിക്കപ്പെടും. സോഫ്റ്റ് കോപ്പികളായി ലഭിക്കുന്ന അപേക്ഷകൾ നിരസിക്കും