
ഹജ്ജ് 2026 അപേക്ഷ തുടങ്ങി: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
2026 ലെ പരിശുദ്ധ ഹജ്ജ് കർമ്മം ഹജ്ജ് കമ്മിറ്റി മുഖേന നിർവ്വഹിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തിയ്യതി 31.7.2025 .
അപേക്ഷിക്കുന്നതിനാവശ്യമായ രേഖകളും വിവരങ്ങളും.
- 31.12.2026 വരെ കാലാവധിയുള്ള പാസ്പോർട്ടിന്റെ ആദ്യ പേജും അവസാന പേജും.
- അഡ്രസ് പ്രൂഫ് ( പാസ്പോർട്ടിലെ അഡ്രസിൽ നിന്ന് വിത്യാസമുണ്ടെങ്കിൽ മാത്രം. )
- പാസ്പോർട്ട് സൈസ് കളർ ഫോട്ടോ വെള്ള പ്രതലത്തിലുള്ളത്.
- മുഖ്യ അപേക്ഷകന്റെ ബേങ്ക് പാസ്സ് ബുക്ക് / ചെക്ക് കോപ്പി.
- മൊബൈൽ നമ്പർ 2 എണ്ണം
- ആധാർ & പാൻ നമ്പർ ( ഉണ്ടെങ്കിൽ മാത്രം )
- ബ്ലഡ് ഗ്രൂപ്പ്
- വിദ്യാഭ്യാസയോഗ്യത
- ജോലി
- നോമിനിയുടെ പേര്, അഡ്രസ് (പിൻകോഡ് സഹിതം ), മൊബൈൽ നമ്പർ.
- ഷോർട്ട് ഹജ് / ഫുൾ ഡേയ്സ് പേക്കേജ് രേഖപ്പെടുത്തണം.
12.മുൻഗണയനുസരിച്ച്
രണ്ട്
എംബാർക്കേഷൻ
കേന്ദ്രങ്ങൾ
ചേർക്കണം. - ADAHI ( ബലി കർമ്മം ), Catering Service ( ഭക്ഷണ സേവനം ) Yes / No
ചേർക്കണം. - ഇമെയിൽ ID നിർബ്ബന്ധമില്ല, എന്നാൽ തെരഞ്ഞെടുക്കപ്പെട്ടാൽ Visa പ്രോസസ്സിംഗ് പോലെയുള്ളവ അറിയുന്നതിന് സഹായകരമാവും. )
- പ്രായം: 65+ വിഭാഗം:
- 7.7.1960 നോ അതിന് മുമ്പോ ജനിച്ചവർ.
- ലേഡീസ് വിത്തൗട്ട് മെഹറം: 7.7.1980 നോ അതിന് മുമ്പോ ജനിച്ചവർ
- മുതിർന്നവർ: 7.7.2007 നോ അതിന് മുമ്പോ ജനിച്ചവർ. 7.7.2025* ന് 12 വയസ്സ് പൂർത്തിയായവർക്ക് മുതിർന്നവരോടൊപ്പം ജനറൽ കാറ്റഗറിയിൽ മാത്രം അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകരെ നാല് വിഭാഗമായി തിരിച്ചിട്ടുണ്ട്
- 7.7.1960 നോ അതിന് മുമ്പോ ജനിച്ച *65+ വിഭാഗം: ഇവർ ജീവിതത്തിലൊരിക്കൽ പോലും ഏത് മാർഗ്ഗേ നയും ഹജ് ചെയ്തവരായിരിക്കരുത്. കൂടാതെ 60 വയസ് കവിയാത്ത അടുത്ത ബന്ധു സഹായിയായി നിർബ്ബന്ധം. ഈ വിഭാഗത്തിൽ രണ്ട് 65+ ഉം രണ്ട് സഹായികകളു മടക്കം പരമാവധി നാല് പേർക്ക് ഒരു കവറിൽ അപേക്ഷിക്കാം.
- ലേഡീസ് വിത്തൗട്ട് മെഹറം: കൂടെ യാത്ര ചെയ്യാൻ അനുവദിക്കപ്പെട്ടിട്ടുള്ള പുരുഷൻ ( മെഹറം ) ഇല്ലാത്ത 7.7.2025 ന് 45 വയസ്സ് പൂർത്തിയായ സ്ത്രീകൾ. ഇത് രണ്ട് വിഭാഗം ഉണ്ട്.
- 2A :- 7.7.2025 ന് 65 വയസ്സ് പൂർത്തിയായവർ.* ഇവർക്ക് 7.7.25 ന് 45 നും 60 നും പ്രായമുള്ള സ്ത്രീ സഹായി നിർബ്ബന്ധം. ഇതിൽ പരമാവധി മേൽപ്രകാരമുള്ള നാല് പേർക്ക് ഒരു കവറിൽ അപേക്ഷിക്കാം.
- 2B . 7.7.2025 ന് 45 വയസ്സ് പൂർത്തിയായ സ്ത്രീകൾ. ഒരു കവറിൽ പരമാവധി 5 പേർക്ക് അപേക്ഷിക്കാം.
- ജനറൽ കാറ്റഗറി: മുകളിൽ പറഞ്ഞവർ ഒഴികെ ബാക്കിയുള്ളവർ ജനറൽ കാറ്റഗറിയിലാണ് അപേക്ഷിക്കേണ്ടത്. ഒരു കവറിൽ പരമാവധി 5 പേർക്ക് അപേക്ഷിക്കാം.
ഹജ് കമ്മിറ്റി മുഖേന ജീവിതത്തിൽ ഒരിക്കൽ മാത്രമെ ഹജ്ജിന് അവസരമുള്ളൂ. എന്നാൽ 65 + വിഭാഗത്തിൽ സഹായിയായും സ്ത്രീകൾക്ക് മെഹറം ആയും മറ്റാരും ഇല്ലെങ്കിൽ നേരത്തെ ഹജ്ജ് ചെയ്തവർക്ക് Repeater എന്ന നിലയിൽ അപേക്ഷിക്കാം.
2025 വർഷത്തെ ഹജ്ജിന് പണം അടച്ചത്.
- കോഴിക്കോട് 370250.00
- കൊച്ചി 326650.00
- കണ്ണൂർ 329900.00
ബലി കർമ്മം ( ADHAHI )ചെയ്യാൻ ഹജ്ജ് കമ്മിറ്റിയെ ചുമതലപ്പെടുത്തുന്നവർ ആയതിനുള്ള പണം കൂടി അടക്കണം.
- 20 – 22 ദിവസം കാലാവധിയുള്ള ഷോർട് ഹജ്ജ് ഹ്രിസ്വ കാലം) പാക്കേജും ഈ വർഷം ഉണ്ട്. ഇതിൽ മദീന സന്ദർശനം 2 – 3 ദിവസം മാത്രമായിരിക്കും. ഈ പാക്കേജിന് കൊച്ചി, ബാംഗ്ലൂർ, ചെന്നൈ, മുംബൈ, ഡൽഹി, ഹൈദരബാദ്, അഹമ്മദാബാദ് എന്നിവയാണ് എംബാർക്കേഷൻ പോയന്റുകൾ . ഷോർട്ട് പേക്കേജിൽ അപേക്ഷിക്കുന്നവരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടാത്തവരെ ജനറൽ കാറ്റഗറിയിലേക്ക് മാറ്റും. ഈ പാക്കേജ് തെരഞ്ഞെടുത്തവർക്ക് പിന്നീട് സാധാരണ പാക്കേജിലേക്ക് മാറാൻ സാധിക്കില്ല. ഈ പാക്കേജിന് സാധാരണ പേക്കേജിനേക്കാൾ ചെലവ് കൂടാൻ സാധ്യതയുണ്ട്.
- പൂണ്യസ്ഥലങ്ങളിലെ താമസ വേളയിൽ ഭക്ഷണസൗകര്യം ഹജ് കമ്മിറ്റി ഒരുക്കുന്നുണ്ട്. ഇത് ആവശ്യമുള്ളവർ കൂടുതൽ പണം അടക്കേണ്ടിവരും.
കേന്ദ്ര ഹജ് കമ്മറ്റിയുടെ www.hajcommittee.gov.in എന്ന വെബ്സൈറ്റ് വഴിയോ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee.org എന്ന ലിങ്കിലോ HAJ SUVIDHA എന്ന മൊബൈൽ ആപ്പ് വഴിയോ ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.