
കോഴിക്കോട് : കുടുംബശ്രീ ജില്ലാ മിഷന്‍ പരിധിയിലെ മൂടാടി തീരദേശ പഞ്ചായത്തില്‍ കമ്യൂണിറ്റി വോളണ്ടിയറെ നിയമിക്കും.
പഞ്ചായത്തിലെ തീരദേശ മേഖലയില്‍ വസിക്കുന്നവരും ഹയര്‍ സെക്കന്‍ഡറി/തത്തുല്യ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും മൂന്ന് വര്‍ഷം കുടുംബശ്രീ അംഗത്വമുള്ളവരുമാകണം
ജൂലൈ 19ന് വൈകീട്ട് അഞ്ചിനകം അപേക്ഷ ഗ്രാമപഞ്ചായത്ത് സിഡിഎസില്‍ സമര്‍പ്പിക്കണം.
അപേക്ഷയുടെ മാതൃക ഗ്രാമപഞ്ചായത്ത് സിഡിഎസ്/ജില്ലാ മിഷന്‍ ഓഫിസില്‍ ലഭിക്കും. ഫോണ്‍: 0495 2373066.