എയ്ഡഡ് സ്കൂളിലേക്ക് LD ക്ലർക്ക്, ഓഫീസ് അറ്റൻഡ് , ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ തുടങ്ങിയ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു
ചവറ കൊട്ടുകാട് മുസ്ലിം ജമാഅത്തിൻ്റെ അധീനതയിലുള്ള എയ്ഡഡ് സ്കൂളിലേക്കാണ് കേരള വിദ്യാഭ്യാസ ചട്ടങ്ങൾ നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
LD ക്ലർക്ക്
- ഒഴിവുകൾ ഒന്ന് (1)
- യോഗ്യത : മിനിമം പത്താംക്ലാസ് വിജയം
- കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യമാണ്
- സാലറി 26500 +
ഓഫീസ് അറ്റൻഡ് (OA)
- ഒഴിവുകൾ ഒന്ന് (1)
- യോഗ്യത പത്താം ക്ലാസ് വിജയം
- സാലറി: 23000+
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ HS
- ഒഴിവുകൾ ഒന്ന് (1)
- യോഗ്യത : ഫിസിക്കൽ എജുക്കേഷൻ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും
- സാലറി : 35600+
പ്രായപരിധി 18 വയസ്സു മുതൽ 36 വയസ്സുവരെ സംവരണ സമുദായമായ SC/ST 41 വയസ്സുവരെയും OBC 39 വയസ്സുവരെയും അപേക്ഷ നൽകാം
അപേക്ഷിക്കാൻ താല്പര്യമുള്ളവർ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ ബയോഡേറ്റ യോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പി അടക്കമുള്ള അപേക്ഷ ദി മാനേജർ ഖാദിരിയ്യ ഹൈസ്കൂൾ കൊട്ടുകാട് മുകുന്ദപുരം പി.ഓ. ചവറ പിൻ നമ്പർ 691585എന്ന മേൽവിലാസത്തിൽ 2022 ഏപ്രിൽ 15 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി സ്കൂൾ ഓഫീസിൽ ലഭിക്കത്തക്കവിധം അപേക്ഷ നൽകുക അപേക്ഷ നൽകുന്ന കവറിനു മുകളിൽ ഏതു തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് കൃത്യമായി രേഖപ്പെടുത്തേണ്ടതാണ് അപേക്ഷ അയയ്ക്കുന്ന അവരിൽ നിന്നും അപേക്ഷകൾ പരിശോധിച്ചതിനുശേഷം യോഗ്യരായവരെ അഭിമുഖത്തിൻ്റെയും മറ്റ് നിബന്ധനയുടെയും അടിസ്ഥാനത്തിൽ മാനേജ്മെൻറ് നിയമനം നൽകും