എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കുക്ക് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമനം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അംഗീകാരത്തിനു വിധേയമായിട്ടായിരിക്കും.
വിശദമായ വിവരങ്ങൾ
- വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ്.
- ജോലി സമയം രാവിലെ ആറു മുതല്‍ രാത്രി എട്ടു വരെ.
- ദിവസ വേതനം 675 രൂപ.
- നിയമന കാലാവധി 89 ദിവസം.
- 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പങ്കെടുക്കേണ്ടതില്ല.
അപേക്ഷ :- അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ തിരിച്ചറിയല്‍ രേഖകള്‍, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും അവയുടെ ഓരോ പകര്‍പ്പും സഹിതം ജനുവരി 21-ന് രാവിലെ 11 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം. വൈകി ലഭിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തന സമയത്ത് (10: 15 മുതല്‍ 05-15 വരെ) നേരിട്ട് അറിയാം.