കേരള കാർഷിക സർവകലാശാല പടന്നക്കാട് കാർഷിക കോളേജിലെ എൽ.ഡി.വി ഡ്രൈവർ-കം-ഓഫീസ് അറ്റന്റന്റ് ഗ്രേഡ്-II തസ്തികയിലെ ഒരൊഴിവിലേക്ക് ദിവസവേതന വ്യവസ്ഥയിൽ താത്കാലികമായി നിയമനത്തിനായി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. 59 ദിവസത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ആണ് നിയമനം.
വിശദമായ വിവരങ്ങൾ
- വേതനം 730/- രൂപ പ്രതിദിനം
- യോഗ്യത : ഏഴാം ക്ലാസ്സ് പാസായിരിക്കണം
- സാധുവായ ലൈറ്റ് മോട്ടോർ ഡ്രൈവിംഗ് ലൈസൻസ്
- ലൈറ്റ് ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിൽ പ്രാവീണ്യം
- നല്ല ആരോഗ്യമുള്ള വ്യക്തിയായിരിക്കണം, കേൾവിയും കാഴ്ചയും മികച്ചതായിരിക്കണം
- പ്രായപരിധി : 18-36 (01.01.2024) പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കും മറ്റ് പിന്നോക്ക സമുദായങ്ങളിൽപ്പെട്ടവർക്കും ഉയർന്ന പ്രായപരിധിയിൽ പി.എസ്.സി ചട്ടങ്ങൾ പ്രകാരമുള്ള ഇളവിന് അർഹതയുണ്ടായിരുന്നതാണ്. ശാരീരിക പരിമിതികൾ ഉളളവർ അപേക്ഷിക്കാൻ യോഗ്യരല്ല.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 18.12.2024 ന് (ബുധനാഴ്ച) രാവിലെ 10.00 മണിക്ക് പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, ജോലിപരിചയം മുതലായവ തെളിയിക്കുന്നതിനുള്ള രേഖകളും ഡ്രൈവിംഗ് ലൈസൻസുമായി കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്. പകർപ്പും ആധാർ കാർഡും കൂടി കൊണ്ടുവരേണ്ടതാണ്. പ്രായോഗിക പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമനത്തിനുള്ള ഇക്കാര്യത്തിൽ ബാധകമായിരിക്കും.