ഡ്രൈവര്‍ കം അറ്റന്‍ഡന്റ് മൃഗസംരക്ഷണ വകുപ്പ് മുഖേന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ ബ്ലോക്കിലേക്ക് 18000 രൂപ പ്രതിമാസ വേതന നിരക്കില്‍ ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസ്സായവരും എല്‍ എം വി ലൈസന്‍സ് ഉള്ളവരുമായിരിക്കണം.
താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 3ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ (സിവില്‍ സ്റ്റേഷന്‍) വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
നിയമനം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് മുഖേന നിയമന്‍ വരുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസത്തേയ്‌ക്കോ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2734917.