
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡി.ആര്‍.ഡി.ഒ- ഡിഫന്‍സ് മെറ്റലര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ജോലി നേടാം. ഫിറ്റര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, വെല്‍ഡര്‍, ഇലക്ട്രീഷന്‍ തുടങ്ങി വിവിധ പോസ്റ്റുകളിലേക്ക് അപ്രന്റീസ് ട്രെയിനി നിയമനമാണ് നടക്കുന്നത്. ബന്ധപ്പെട്ട ട്രേഡുകളില്‍ ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. ആകെ 127 ഒഴിവുകളുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി മെയ് 31.
തസ്തിക & ഒഴിവ്
ഡി.ആര്‍.ഡി.ഒ- ഡിഫന്‍സ് മെറ്റലര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ അപ്രന്റീസ് ട്രെയിനിങ്.
▪️ഫിറ്റര്‍ = 20
▪️ടര്‍ണര്‍ = 08
▪️മെഷിനിസ്റ്റ് = 16
▪️വെല്‍ഡര്‍ = 04
▪️ഇലക്ട്രീഷ്യന്‍ = 12
▪️ഇലക്ട്രോണിക്‌സ് = 04
▪️കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിങ് അസിസ്റ്റന്റ് = 60
▪️കാര്‍പ്പെന്റര്‍ = 02
▪️ബുക്ക് ബൈന്‍ഡര്‍ = 01 എന്നിങ്ങനെ ആകെ ഒഴിവുകള്‍ 127.
പ്രായപരിധി
18 വയസ്, വയസിളവിനെ കുറിച്ചറിയാന്‍ വിജ്ഞാപനം കാണുക.
വിദ്യാഭ്യാസ യോഗ്യത
ബന്ധപ്പെട്ട ട്രേഡുകളില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് മേയ് 30 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കണം
official notification : click here