കുടുംബശ്രീ സംസ്ഥാന മിഷനിൽ നിലവിലുള്ള അക്കൗണ്ടിൽ തസ്തികയിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വാർഷിക കരാർ വ്യവസ്ഥയിൽ ആയിരിക്കും നിയമനം
അപേക്ഷയുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ ചുവടെ പറയുന്നു വായിച്ചു മനസ്സിലാക്കി ഓൺലൈൻ വഴി അപേക്ഷ നൽകു
അക്കൗണ്ടന്റ് (പ്ലാന്റ് ഫണ്ട്)
- ഒഴിവുകൾ : ഒന്ന്
- സാലറി : പ്രതിമാസം 30000 രൂപ
- വിദ്യാഭ്യാസ യോഗ്യത : ബി കോം., DCA, Tally
- പ്രായപരിധി 40 വയസ്സ് വരെ
പ്രവൃത്തിപരിചയം
സർക്കാർ , അർദ്ധ സർക്കാർ വകുപ്പുകൾ സ്ഥാപനങ്ങൾ , പൊതുമേഖലാ സ്ഥാപനങ്ങൾ , സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ , മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ പ്രോജക്ടുകൾ , കുടുംബം എന്നിവയിലേതിലെ ങ്കിലും അക്കൗണ്ടന്റായി 2 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം .
ജോലിയുടെ സ്വഭാവം
കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്ലാൻ ഫണ്ട് അക്കൗണ്ട്സ് , കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അക്കൗണ്ട്സ് എന്നിവ ടാലിയിൽ എൻട്രി വരുത്തുക , കേന്ദ്രാ വിഷ്കൃത പദ്ധതികളുടെ പി.എഫ്.എം.എസ് , സംസ്ഥാന സർക്കാരിന്റെ BAMS / BIMS എന്നിവയിൽ അറിവ് , ബുക്ക് ഓഫ് അക്കൗണ്ട്സ് തയ്യാറാക്കുക , ജി.എസ്.ടി – ടി.ഡി.എസ് ഫയലിംഗ് , മോണിറ്ററിംഗ് & ഫോളോ അപ് , സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് എ.ജി ഓഡിറ്റ് ലോക്കൽ ഫണ്ട് ഓഡിറ്റ് മറുപടി നൽകൽ , ഇന്റേണൽ ഓഡിറ്റ് , 14 ജില്ലാമിഷനുകളുടെയും അക്കൗണ്ട് സംബന്ധിച്ച കോ – ഓർഡിനേഷൻ തുടങ്ങിയവ .
അപേക്ഷ സമർപ്പിക്കേണ്ട രീതി
1 അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ് .
2. നിയമനം സംബന്ധിച്ച നടപടികൾ സെന്റർ ഫോർ മാനേജ്മെന്റ് ഡെവല പ്മെന്റ് ( സി.എം.ഡി ) മുഖാന്തരമാണ് നടപ്പിലാക്കുന്നത് .
3. ഉദ്യോഗാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ് .
അപേക്ഷ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് . അതിനുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു പരിശോധിക്കുക അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 2022 സെപ്തംബർ 30 , വൈകു നേരം 5 മണി