സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിജ്ഞാൻവാടികളുടെ മേൽനോട്ടത്തിന് കോഡിനേറ്റർമാരെ നിയമിക്കുന്നു
കേരളത്തിലെ 14 ജില്ലകളിലുമായി ഏകദേശം 170 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷകർ അതാത് ബ്ലോക്ക് മുനിസിപ്പാലിറ്റി പരിധിയിലുള്ള പട്ടികജാതി വിഭാഗത്തിൽ പെട്ടവരായിരിക്കണം
വിദ്യാഭ്യാസ യോഗ്യത :- പ്ലസ് ടു വിജയം, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സർക്കാർ വകുപ്പുകളിലോ പ്രവർത്തന പരിചയമുള്ളവർക്ക് മുൻഗണന
പ്രായപരിധി :- 21 വയസ്സ് മുതൽ 45 വയസ്സ് വരെ
പ്രവർത്തിസമയം എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ വിജ്ഞാൻവാടി പ്രവർത്തിക്കുന്നതാണ് എന്നാൽ തിങ്കളാഴ്ച ദിവസം അവധിയായിരിക്കും. പ്രതിമാസം ഓണറേറിയുമായി 8000 രൂപ ലഭിക്കും
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി വിദ്യാഭ്യാസ യോഗ്യത പ്രായപരിധി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ ബ്ലോക്ക് അല്ലെങ്കിൽ മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസുകൾ അല്ലെങ്കിൽ ജില്ല പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും
ഇടുക്കി കോഴിക്കോട്,പത്തനംതിട്ട, എന്നീ ജില്ലകളിൽ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട് മറ്റ് ജില്ലകളിൽ ഉടൻ അപേക്ഷ ക്ഷണിക്കും.
കോഴിക്കോട് ജില്ലയിലെ അപേക്ഷ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 സെപ്റ്റംബർ 20. ഫോൺ നമ്പർ 0495 2370379
പത്തനംതിട്ട ജില്ലയിൽ 12 ഒഴിവുകളാണുള്ളത്. അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നൽകണം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 സെപ്റ്റംബർ 17 വരെ ഫോൺ നമ്പർ : 04682322712
ഇടുക്കി ജില്ലയിൽ അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസർ ജില്ലാ പട്ടികജാതി വികസന ഓഫീസ് സിവിൽ സ്റ്റേഷൻ രണ്ടാം നില, പൈനാവ് പി ഓ ഇടുക്കി എന്ന വിലാസത്തിൽ 2022 സെപ്റ്റംബർ 20ന് മുമ്പായി നൽകണം ഫോൺ നമ്പർ 04862 296297
മറ്റ് ജില്ല പട്ടികജാതി ഓഫീസ് ഫോൺ നമ്പറുകൾ
- തിരുവനന്തപുരം : 0471 231 4238
- കൊല്ലം : 0474 2794996
- ആലപ്പുഴ : 0477 2252548
- കോട്ടയം 0481 2562503
- എറണാകുളം : 0484 2422256
- തൃശ്ശൂർ 0487 2360381
- പാലക്കാട് : 0491 2505005
- മലപ്പുറം : 0483 2734901
- വയനാട് : 04936203824
- കണ്ണൂർ 0497 2700596
- കാസർഗോഡ് 04994256162