താത്കാലിക സർക്കാർ ജോലി ഉടൻ അപേക്ഷ നൽകുക Apply Now

വർക്ക്ഷോപ്പ് സൂപ്പർവൈസർ

തിരുവനന്തപുരം : പാങ്ങപ്പാറ യിലുള്ള സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെൻ്റലി ചല്ലഞ്ച്ഡ് നടത്തുന്ന ഡിപ്ലോമ വൊക്കേഷനൽ റിഹാബിലിറ്റേഷൻ കോഴ്സിൽ വർക്ക് ഷോപ്പ് സൂപ്പർവൈസറുടെ ഒഴിവ് . താത്കാലിക നിയമനം ആണ് യോഗ്യത എൻജിനീയറിങ് ട്രേഡിലുള്ള രണ്ടു വർഷത്തെ പരിചയം അല്ലെങ്കിൽ എൻജിനീയറിങ് ട്രേഡിൽ ഉള്ള അഞ്ചു വർഷത്തെ എൻ സി വി ടി സർട്ടിഫിക്കറ്റ് . ശമ്പളം മണിക്കൂറിന് 375 രൂപ അഭിമുഖം നടക്കുന്നത് ഏപ്രിൽ 30 രാവിലെ 9 : 30 ന്

ലാബ് ടെക്നീഷ്യൻ ഒഴിവുകൾ

തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജിലെ ലാബ് ടെക്നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട് താൽക്കാലിക നിയമനമാണ് യോഗ്യത മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, ശമ്പളം 20000 രൂപ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലിന് അപേക്ഷ നൽകണം അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 23

തിരുവനന്തപുരത്ത് ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ് അക്കൗണ്ടൻറ് ഒഴിവുകൾ

തിരുവനന്തപുരത്തെ പോസ്റ്റർ ഹോട്ടലിലേക്ക് ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ് ക്യാഷ് ദോശ മേക്കർ അസിസ്റ്റൻറ് ബുക്ക് അക്കൗണ്ടൻറ് വെയിറ്റർ എന്നിവ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 8086700010,9846078637 എന്ന നമ്പറിൽ ബന്ധപ്പെടുക

വനിതാ ശിശു വികസന വകുപ്പിൽ 24 ഒഴിവുകൾ

ആലപ്പുഴ കാസർഗോഡ് വയനാട് മലപ്പുറം എന്നീ ജില്ലകളിലാണ് ഒഴിവുകൾ

യോഗ്യത സോഷ്യോളജി/സോഷ്യൽ വർക്ക്/ചൈൽഡ് സൈക്കോളജി/വിദ്യാഭ്യാസം എന്നിവയിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ ആരോഗ്യം/ശിശു വികസനം/കറക്ഷണൽ സർവീസ/നിയമം എന്നിവയിൽ ബിരുദം, കൂടാതെ ശിശു ക്ഷേമ പ്രവർത്തനങ്ങളിൽ ഏഴുവർഷത്തെ പ്രവർത്തനപരിചയം പ്രായപരിധി 35 വയസ് മുതൽ 70 വയസ്സ് വരെ വിശദവിവരങ്ങൾക്ക് www.wcdkerala.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കുക അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 26

തിരുവനന്തപുരത്തെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നെറ്റ്‌വർക്ക് അഡ്മിൻ

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നെറ്റ്‌വർക്ക് അഡ്മിൻ താൽക്കാലികമായി ഒരു ലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി ടെക് കമ്പ്യൂട്ടർ സയൻസ് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലക്ഷണീയം. പ്രായപരിധി 36 വയസു വരെ ശമ്പളം 32560 രൂപ. തപാൽ മാർഗം ആണ് അപേക്ഷ അയക്കേണ്ടത്. അപേക്ഷ രജിസ്ട്രാർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് പഴയ കളക്ടറേറ്റ് ബിൽഡിംഗ് വഞ്ചിയൂർ തിരുവനന്തപുരം 695035 എണ്ണ മേൽവിലാസത്തിൽ അയക്കുക അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിന് www.keralaadmistrativetribunal.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കുക അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഏപ്രിൽ 30 വരെ

ഓവർസിയർ നിയമനം

മൈലപ്ര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് ഓവർസിയറെ നിയമിക്കുന്നു കരാർ അടിസ്ഥാനത്തിലാണ് നിയമനം യോഗ്യത മൂന്നുവർഷം പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടുവർഷം ഡ്രാഫ്റ്റ് സിവിൽ ഡിപ്ലോമ ഉണ്ടായിരിക്കണം. അപേക്ഷിക്കാൻ താല്പര്യമുള്ളവർ ബയോഡാറ്റയും തിരിച്ചറിയൽരേഖ യോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും പ്രവർത്തിപരിചയം തെളിയിക്കുന്ന രേഖകളും സഹിതം മൈലപ്ര ഗ്രാമ പഞ്ചായത്തിൽ അപേക്ഷ 2022 ഏപ്രിൽ 20ന് മുമ്പ് നൽകണം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ അപേക്ഷ ക്ഷണിച്ചു

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ലീഗൽ കൗൺസിലർ ( പാർട്ട് ടൈം ) തസ്തികയിൽ സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു . എൽ.എൽ.ബിയും അഭിഭാഷക പരിചയവുമാണ് യോഗ്യത . 25 വയസ് പൂർത്തിയാകണം . പ്രതിമാസം 10,000 രൂപയാണ് വേതനം . വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത , പ്രായം , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ 23 ന് വൈകുന്നേരം 5 നകം അപേക്ഷ ലഭ്യമാക്കണം . വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ , കേരള മഹിള സമഖ്യ സൊസൈറ്റി , റ്റി.സി. 20/1652 , കല്പന , കുഞ്ചാലുംമൂട് , കരമന.പി.ഒ , തിരുവനന്തപുരം ഇമെയിൽ spdkeralamss@gmail.com

ഫോൺ നമ്പർ 04712348666

ഡെലിവറി ബോയ് ഒഴിവുകൾ

ഡെലിവറി കമ്പനിയുടെ കണ്ണൂർ ഏരിയയിലേക്ക് ഡെലിവറി എക്സിക്യൂട്ടീവ് (ഫുൾ ടൈം/പാർട്ട് ടൈം) ഒഴിവിലേക്ക് ആളുകളെ ആവശ്യമുണ്ട്.ബസ്സ് സ്റ്റാൻഡിൽ നിന്നും 15 കിലോമീറ്ററിനുള്ളിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക.18 വയസ്സിന് മുകളിൽ പ്രായമുള്ള , 2 വീലറും ഡ്രൈവിംഗ് ലൈസൻസും ഉള്ള എല്ലാവർക്കും അപേക്ഷിക്കാം.ശമ്പളം: 15000 – 24000 ഫോൺ നമ്പർ 7025711148

ആയുർവേദ ഡിസ്ട്രിബൂഷൻ ഓഫീസിലേക്ക് യുവതി യുവാക്കൾക്ക് അവസരം

യൂണിവേഴ്സൽ ഗ്രൂപ്പിലേക്ക് 60 ഒഴിവുകൾ.കേരളത്തിൽ വിവിധ ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന ആയുർവേദ ഡിസ്ട്രിബൂഷൻ ഓഫീസിലേക്ക് യുവതി യുവാക്കൾക്ക് അവസരം.സെയിൽസ് എക്സിക്യൂട്ടീവ് ഡിസ്ട്രിബൂഷൻ ബില്ലിംഗ് സ്റ്റോർ കീപ്പർ ഓഫീസ് സ്റ്റാഫ്‌ സാലറി: 15000 – 23000 ഫോൺ നമ്പർ 8431648991

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *