ചികിത്സാ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു Kerala Madrasa Kshemanidhi Board Apply Now

മദ്രസ ക്ഷേമനിധിയിൽ  അംഗമായിട്ടുള്ള ഉസ്താദുമാർക്കുള്ള ചികിത്സാ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു  ചുവടെ നൽകിയിരിക്കുന്ന അപേക്ഷാഫോം ഫിൽ ചെയ്ത് അപേക്ഷ നൽകുക  അതിനോടൊപ്പം ചുവടെ നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും വായിക്കുക

നിർദ്ദേശങ്ങളു വായിക്കുക

  • ക്ഷേമനിധിയിൽ അംഗത്വമെടുത്ത് 2 വർഷം പൂർത്തിയായ കുടിശ്ശികയിലാതെ വിഹിതമടയ്ക്കുന്ന അംഗങ്ങങ്ങൾക്ക് മാത്രമാണ് ധനസഹായത്തിന് അർഹത. അപേക്ഷ സമർപ്പിക്കുന്നതിന്റെ തൊട്ടുമുമ്പത്തെമാസം വരെയുള്ള അംശാദായം അടവാക്കിയിരിക്കണം അംഗത്തിന്റെ ചികിത്സക്ക് മാത്രമാണ് ധനസഹായം അനുവദിക്കുക
  • കാൻസർ, ബൈപാസ് സർജറി, ആഞ്ജിയോപ്ലാസ്റ്റി.  കിഡ്നി / കരൾ മാറ്റിവെക്കൽ, പക്ഷാഘാതം, മറ്റ് മേജർ ഓപ്പറേഷൻ എന്നീ ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സയ്ക്കും അപകടങ്ങളെ തുടർന്നുള്ള ചികിത്സയ്ക്കും 5000 – 25000 അനുവദിക്കുന്നതാണ്.
  • ജീവിതശൈലീരോഗങ്ങൾക്കും സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യമായി ചികിത്സ ലഭിക്കുന്ന രോഗങ്ങൾക്കും, മറ്റ് സർക്കാർ ചികിത്സാധനസഹായത്തിന് അപേക്ഷിച്ചവർക്കും ധനസഹായം ലഭിക്കുകയില്ല.
  • ചികത്സാ ധനസഹായത്തിനുള്ള അപേക്ഷകൾ ചികിത്സ തുടങ്ങുന്നതിന് മുമ്പോ ചികിത്സ കഴിഞ്ഞ് 6 മാസത്തിനകമോ സമർപ്പിക്കേണ്ടതാണ്.

അപേക്ഷയോടൊപ്പം ചികിത്സാ ചെലവുകളുടെ അസ്സൽ ബില്ലുകൾ നിർബന്ധമായും ഹാജരാക്കേണ്ടതാണ്. ടി ബില്ലുകളിൽ അപേക്ഷകന് “നൽകി” അല്ലെങ്കിൽ * Pald ” എന്നെഴുതി സാക്ഷ്യപ്പെടുത്തേണ്ടതും ബില്ലിന്റെ വശത്ത് ചികിത്സിച്ച ഡോക്ടർ ഒപ്പിട്ട് സീൽവെക്കേണ്ടതുമാണ്. ഐ.പി.ഒപി ടിക്കറ്റ്, ഡിസ്ചാർജ്ജ് സമ്മറി എന്നിവ ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടർ സാക്ഷ്യപ്പെടുത്തേണ്ടതാണ് . ഡോക്ടർ സാക്ഷ്യപ്പെടുത്തിയ രേഖകൾ മാത്രമെ സ്വീകരിക്കുകയുള്ളൂ.

അപേക്ഷയോടൊപ്പം

ക്ഷേമനിധി ഐഡൻറിറ്റി കാർഡിന്റെ പകർപ്പ്, അപേക്ഷ സമർപ്പിക്കുന്നതിന് തൊട്ടുമുമ്പത്തെ മാസം വരെ അംശാദായം അടവാക്കിയതിന്റെ രസീതിന്റെ പകർപ്പുകൾ, ബാങ്ക്പാസ്സ് ബുക്കിന്റ് ആദ്യ പേജിന്റെ പകർപ്പ്, സർക്കാർ അംഗീകൃത മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രം, ബില്ലുകൾ എന്നിവ സമർപ്പിക്കേണ്ടതാണ്. അപൂർണ്ണവും അനുബന്ധരേഖകളില്ലാത്തതുമായ അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.

അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക Click Here

അപേക്ഷകൾ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു.ആർ.ഡി.എഫ്.സി കെട്ടിടം രണ്ടാം നില, ചക്കോരത്ത്കുളം, വെസ്റ്റ് ഹിൽ പി.ഒ, കോഴിക്കോട് 673005 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.

അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക Click Here

സംശയ നിവാരണത്തിനായി 0495-2966577 എന്ന ഓഫീസ് നമ്പറിലോ അത്യാവശ്യ കാര്യങ്ങൾക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ 9188230577 എന്ന മൊബൈൽ നമ്പറിലോബന്ധ്പെടാവുന്നതാണ്. ഇ-മെയിൽ വിലാസം-mtpwfomal.com, വെബ്സൈറ്റ് www.kmtbord.in

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *