കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർ പ്പറേഷനിൽ കോൾ സപ്പോർ ട്ട് ഏജന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകൾ ക്കാണ് അവസരം.
ഫസ്റ്റ് ക്ലാസോടെ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദമോ നിയമബിരുദമോ നേടിയവർക്ക് അപേക്ഷിക്കാം.കോൾ സപ്പോർട്ട് ഏജന്റ് (ഇന്റേൺഷിപ്പ്): സ്റ്റൈപ്പൻഡ്- 10,000. പ്രായം 25 കവിയരുത്.
കോൾ സപ്പോർട്ട് ഏജന്റ് ആറുമാസത്തെ പ്രവൃത്തിപരിചയം വേണം. ശമ്പളം 15,000 രൂപ. പ്രായം 36 കവിയരുത്.
സീനിയർ കോൾ സപ്പോർട്ട് ഏജന്റ് : രണ്ടുവർഷത്തെ പ്രവൃത്തി പരിചയം വേണം. ശമ്പളം 18,000 രൂപ. പ്രായം 38 കവിയരുത്.
വിശദവിവരങ്ങളും അപേ ക്ഷാഫോമും https://kswdc.org എന്ന വെബ്സൈറ്റിൽ ലഭിക്കും. സ്വീക രിക്കുന്ന അവസാന തീയതി ഒക്ടോബർ 21.
Apply latset Jobs : Click Here