ടൂറിസം വകുപ്പിൻ്റെ കീഴിലുള്ള തൃശ്ശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ താഴെ കൊടുത്തിരിക്കുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷം കാലയളവിലേക്ക് താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനു യോഗ്യരായ അപേക്ഷകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. തസ്തിക, ഒഴിവുകളുടെ എണ്ണം എന്നിവ ചുവടെ ചേർക്കുന്നു.
- ഹൗസ് കീപ്പിംഗ് സ്റ്റാഫ് – 2 എണ്ണം
- അസിസ്റ്റന്റ് കുക്ക് എണ്ണം
വിവിധ തസ്തികകളിലേക്കുള്ള ഉദ്യോഗാർഥികൾക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ചുവടെ പറയുന്ന പ്രകാരമായിരിക്കും.
ഹൗസ് കീപ്പിങ് സ്റ്റാഫ്
- SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
- കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജെന്റ് അക്കൊമൊഡേഷൻ വിജയിച്ചിരിക്കണം. കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഹോട്ടൽ ഓപ്പറേഷനിൽ ഡിപ്ലോമയോ പി.ജി ഡിപ്ലോമയോ
- 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഹൗസ് കീപ്പിങ്ങിൽ 6 മാസത്തെ പ്രവൃത്തി പരിചയം.
അസിസ്റ്റന്റ്റ് കുക്ക്
- SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
- കേരള സർക്കാരിൻ്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
- 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റൻ്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം.
വയസ്സ് :
- മേൽ പറഞ്ഞ തസ്തികകളിലേക്ക് 18 36 വയസിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള വയസിളവ് അനുവദനീയമാണ്
നിബന്ധനകൾ
- മേൽ പറഞ്ഞ തസ്തികകളിലേക്കുള്ള നിയമനം പരമാവധി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനമായിരിക്കും.
- ഉദ്യോഗർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്ത് പരീക്ഷ/ സ്കിൽ ടെസ്റ്റ് / ഇൻ്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.
- തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാർക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതാത് സമയത്തെ സർക്കാർ ഉത്തരവിൻ പ്രകാരം ക്ലാസ് IV ജീവനക്കാർക്ക് നൽകുന്ന തുക വേതനമായി ലഭിക്കും. നിലവിൽ പ്രതിദിന വേതനം – 675/- രൂപ 4) അപേക്ഷകർ അതാത് തസ്തികയിലേക്ക് യോഗ്യതയുണ്ടെന്ന് സ്വയം ഉറപ്പുവരുത്തേണ്ടതാണ്.
- https://www.keralatourism.org/recruitments വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത് ‘The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakulam – 682011’ എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്
- എഴുത്ത് പരീക്ഷ / സ്കിൽ ടെസ്റ്റ് / ഇൻ്റർവ്യൂ എന്നിവയ്ക്ക് സ്വന്തം ചിലവിൽ ഹാജരാകേണ്ടതാണ്.
- നിയമനം സംബന്ധിച്ച് ടൂറിസം വകുപ്പ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.
- അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 09-09-2024 വൈകുന്നേരം 5 മണി ആയിരിക്കും
Application Form and Official Notifiaction :- Click Here