കേരളത്തിൽ വിദ്യാഭ്യാസ മേഖലകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ വിവിധ ജില്ലകളിലായുള്ള കോളേജുകളിലും സ്കൂളുകളിലും ഇപ്പോൾ വന്നിട്ടുള്ള അധ്യാപക അനധ്യാപക ജോലി ഒഴിവുകൾ
- പ്രൊഫസർ
- അസോസിയേറ്റ് പ്രൊഫസർ
- അസിസ്റ്റന്റ് പ്രൊഫസർ
- എച്ച്ഒഡി (HOD)
- ലക്ചറർ
- ടീച്ചിങ് അസിസ്റ്റന്റ്സ്
- ലാബ്/വർക്ക്ഷോപ്പ് സ്റ്റാഫ്
- ഓഫീസ് സ്റ്റാഫ്
- ഹോസ്റ്റൽ വാർഡൻ
- സിസ്റ്റം അഡ്മിൻ
- ഇംഗ്ലീഷ് അധ്യാപകർ (ഹയർ സെക്കൻഡറി വിഭാഗം / ജൂനിയർ)
- ഹിന്ദി അധ്യാപകർ (ഹയർ സെക്കൻഡറി വിഭാഗം / ജൂനിയർ)
- ഫിസിക്സ് അധ്യാപകർ (ഹയർ സെക്കൻഡറി വിഭാഗം)
- മലയാളം അധ്യാപകർ (ജൂനിയർ / ഹയർ സെക്കൻഡറി വിഭാഗം)
- ഇക്കണോമിക്സ് അധ്യാപകർ (ജൂനിയർ / ഹയർ സെക്കൻഡറി വിഭാഗം)
- കെമിസ്ട്രി അധ്യാപകർ (ഹയർ സെക്കൻഡറി വിഭാഗം / ജൂനിയർ / സീനിയർ / നോൺ വൊക്കേഷണൽ)
- സുവോളജി അധ്യാപകർ (ജൂനിയർ / ഹയർ സെക്കൻഡറി വിഭാഗം)
- അഗ്രികൾച്ചർ അധ്യാപകർ (വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം)
- ഇഡി (ED) വിഭാഗം അധ്യാപകർ
- കോമേഴ്സ് അധ്യാപകർ (ജൂനിയർ)
- ബോട്ടണി അധ്യാപകർ (ജൂനിയർ)
- കമ്പ്യൂട്ടർ അധ്യാപകർ
- എച്ച്.എസ്.എസ്.ടി (HSST) ഹിസ്റ്ററി – സീനിയർ
- എച്ച്.എസ്.എസ്.ടി (HSST) കെമിസ്ട്രി – സീനിയർ
- എച്ച്.എസ്.എസ്.ടി (HSST) കമ്പ്യൂട്ടർ ആപ്ലിക്കേഷൻ – സീനിയർ
- എച്ച്.എസ്.എസ്.ടി (HSST) അറബിക് – ജൂനിയർ
- എച്ച്.എസ്.എസ്.ടി (HSST) കൊമേഴ്സ് – ജൂനിയർ
- മാത്തമാറ്റിക്സ് അധ്യാപകർ (സീനിയർ / വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം)
- വൊക്കേഷണൽ ടീച്ചർ ഇൻ കമ്പ്യൂട്ടർ ഗ്രാഫിക് ഡിസൈൻ
- കമ്പ്യൂട്ടർ ജൂനിയർ സോഫ്റ്റ്‌വെയർ ഡവലപ്പർ
- എച്ച്.എസ്.എസ്.ടി (HSST) ഫിസിക്കൽ സയൻസ്
- യു.പി.എസ്.ടി (UPST)
തിരുവനന്തപുരം
- വെങ്ങാനൂർ ഗേൾസ് HSS: വെങ്ങാനൂർ ഗേൾസ് എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 17ന് 11ന്.
- പേരൂർക്കട ഗവ. GHSS: തിരുവനന്തപുരം പേരൂർക്കട ഗവ. ജി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ) തസ്തികകളിൽ താൽക്കാലിക ഒഴിവ്. അഭിമുഖം ജൂൺ 15ന് 10.30ന്.
കൊല്ലം
- കല്ലട സിവികെഎം HSS: കിഴക്കേ കല്ലട സിവികെഎം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം ഇക്കണോമിക്സ്, സുവോളജി (ജൂനിയർ), ഹിന്ദി (ജൂനിയർ) ഒഴിവ്. അഭിമുഖം ജൂൺ 19ന് 10ന്.
പത്തനംതിട്ട
- ഓമല്ലൂർ ഗവ. HSS: ഓമല്ലൂർ ഗവ. എച്ച്.എസ്.എസിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, ഫിസിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 18ന് 10.30 ന്. ഫോൺ: 94464 41682.
ആലപ്പുഴ
- ഇലിപ്പക്കുളം ഗവ. VHSS: വള്ളികുന്നം ഇലിപ്പക്കുളം ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം, ഇക്കണോമിക്സ്, മാത്തമാറ്റിക്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അഗ്രികൾച്ചർ, ഇഡി വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപക നിയമനം. സർട്ടിഫിക്കറ്റുകളുമായി ജൂൺ 9ന് 10.30ന് ഹാജരാകുക.
- തൈവേരൂട്ടം ഗവ. HSS: പൂച്ചാക്കൽ തൈവേരൂട്ടം ഗവ. എച്ച്.എസ്.എസിൽ ജൂനിയർ കോമേഴ്സ്, ഇംഗ്ലീഷ് താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം ജൂൺ 17ന് 11ന് സ്കൂളിൽ.
- രാമപുരം GHS: രാമപുരം ഗവ. സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി ജൂനിയർ, കെമിസ്ട്രി ജൂനിയർ അധ്യാപക ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ജൂൺ 16 ന് 10 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.
- പാണാവള്ളി NSS HSS: പൂച്ചാക്കൽ പാണാവള്ളി എൻ.എസ്.എസ് എച്ച്.എസ്.എസിൽ ജൂനിയർ ബോട്ടണി, ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടർ അധ്യാപകരുടെ താൽക്കാലിക ഒഴിവ്. അഭിമുഖം ജൂൺ 18 ന് 11 ന്.
എറണാകുളം
- മൂത്തകുന്നം SNM HSS: പറവൂർ മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സുവോളജി അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 18ന് 10ന്.
- ബ്രഹ്മാനന്ദോദയം HSS: കാലടി ബ്രഹ്മാനന്ദോദയം എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 27ന് 10ന് ആശ്രമം ഓഫീസിൽ.
- കൂട്ടുമശ്ശേരി ഗവ. HSS: ആലുവ കൂട്ടുമശ്ശേരി ഗവ. എച്ച്.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 10ന് 10.30ന്.
- പുതുവേലി GHSS: കൂത്താട്ടുകുളം പുതുവേലി ഗവ. എച്ച്.എസ്.എസിൽ ഹിന്ദി (ജൂനിയർ), മലയാളം (ജൂനിയർ), ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 17ന് 10ന്. ഫോൺ: 0482-2244433.
കോഴിക്കോട്
- കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് HSS: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി ഹിസ്റ്ററി (സീനിയർ) അഭിമുഖം ജൂൺ 18ന് 10 ന് സ്കൂൾ ഓഫീസിൽ. ഫോൺ: 90374 57168.
- തോട്ടുമുക്കം സെന്റ് തോമസ് HSS: തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സുവോളജി ജൂനിയർ താൽക്കാലിക അധ്യാപക അഭിമുഖം ജൂൺ 16ന് 10ന്. ഫോൺ: 94956 10607.
- ഈങ്ങാപ്പുഴ MGM HSS: പുതുപ്പാടി ഈങ്ങാപ്പുഴ എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (സീനിയർ), കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (സീനിയർ) വിഷയങ്ങളിൽ അധ്യാപക അഭിമുഖം ജൂൺ 19ന് 10ന്.
- MGM എൻജി. & പോളിടെക്നിക് (കോളജ് അവസരം): പ്രൊഫസർ/അസോസിയേറ്റ് പ്രൊഫസർ/അസിസ്റ്റന്റ് പ്രൊഫസർ/എച്ച്ഒഡി, ലക്ചറർ/ടീച്ചിങ് അസിസ്റ്റന്റ്സ് (കുറഞ്ഞ യോഗ്യത: ബി.ടെക്). ഒഴിവുകളുള്ള വിഷയങ്ങൾ: സിഎസ്ഇ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഇസിഇ, കെമിക്കൽ, ഓട്ടോമൊബൈൽ, മെക്കാനിക്കൽ, സിവിൽ, ഇഇഇ, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്. ലാബ്/വർക്ക്ഷോപ്പ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ്, ഹോസ്റ്റൽ വാർഡൻ, സിസ്റ്റം അഡ്മിൻ, ഫിസിക്കൽ എജ്യുക്കേഷൻ ട്രെയിനർ. ബയോഡാറ്റ ഇ-മെയിൽ ചെയ്യുക. MGM Engineering and Polytechnic Colleges, Valanchery & Kannur. ഫോൺ: 98464 85111. ഇമെയിൽ: hr.mgmpoly@gmail.com, hr.mgmeng@gmail.com.
കണ്ണൂർ
- കൂത്തുപറമ്പ് GHSS: കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (ജൂനിയർ) അധ്യാപക നിയമനം. അഭിമുഖം ജൂൺ 18 ന് 10 ന്.
- കോറോം ഗവ. HSS: കോറോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സുവോളജി ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 19ന് 10.30ന്.
- പെരിങ്ങോം ഗവ. HSS: പെരിങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി അറബിക് (ജൂനിയർ), എച്ച്.എസ്.എസ്.ടി കൊമേഴ്സ് (ജൂനിയർ) ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം ജൂൺ 15ന് 10മുതൽ സ്കൂൾ ഓഫീസിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക.
- പയ്യമ്പള്ളി സെന്റ് കാതറിൻസ് HSS: പയ്യമ്പള്ളി സെന്റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ മാത്തമാറ്റിക്സ് (സീനിയർ), ഹിസ്റ്ററി (സീനിയർ), കൊമേഴ്സ് (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 22 നു 11 ന്. ഫോൺ: 94474 84912.
വയനാട്
- മുട്ടിൽ ഓർഫനേജ് VHSS: മുട്ടിൽ ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ ടീച്ചർ ഇൻ കമ്പ്യൂട്ടർ ഗ്രാഫിക് ഡിസൈൻ, കമ്പ്യൂട്ടർ ജൂനിയർ സോഫ്റ്റ്‌വെയർ ഡവലപ്പർ, നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി താൽക്കാലിക അധ്യാപക നിയമനം. അഭിമുഖം ജൂൺ 18 നു 10 ന്. ഫോൺ: 98952 04364.
- ബത്തേരി കുപ്പാടി GHS: ബത്തേരി കുപ്പാടി ഗവ. ഹൈസ്കൂളിൽ എച്ച്.എസ്.എസ്.ടി ഫിസിക്കൽ സയൻസ്, യു.പി.എസ്.ടി, എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ 13നു 10.30 ന് സ്കൂൾ ഓഫീസിൽ.
