അധ്യാപകരുടെ ജോലി ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു. കൂടുതൽ വിശദമായ വിവരങ്ങളും ഓരോ ഒഴിവുകളും ചുവടെ നൽകിയിരിക്കുന്നു വായിച്ചു മനസ്സിലാക്കുക
- തിരുഃ മലയൻകീഴ് സർക്കാർ ആർട്സ് ആൻ്റ് സയൻസ് കോളജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം മേഖലാ ഓഫിസിൽ ഗസ്‌റ്റ് ലക്ചററുടെ പാനലിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ രജിസ്റ്റർ നമ്പർ, യോഗ്യത, ജനന തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു. മെയ് 27 രാവിലെ 10 ന് മാത്തമാറ്റിക്സ്, 28 രാവിലെ 10 ന് കോമേഴ്സ്, 28 ഉച്ചതിരിഞ്ഞ് രണ്ടിന് സ്‌റ്റാറ്റിസ്റ്റിക്സ്, 29 രാവിലെ 10 ന് മലയാളം, അന്നു തന്നെ ഉച്ചതിരിഞ്ഞ് രണ്ടിന് ഫിസിക്സ്, 30 രാവിലെ 10 ന് ഹിന്ദി, 31 രാവിലെ 10 ന് ജേർണലിസം എന്നിങ്ങനെയാണ് അഭിമുഖം ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് – 0471-2282020.
- മലപ്പുറം : തിരൂർ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളേജിൽ ഇംഗ്ലീഷ് ,സംസ്കൃതം, കമ്പ്യൂട്ടർ സയൻസ് വകുപ്പുകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ കോളേജ് വെബ്‍സൈറ്റില്‍ ( www.tmgctirur.ac.in ) നല്കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെയ് 25 ന് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ ഓഫീസില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ : 0494 2630027.
- വണ്ടൂര്‍ അംബേദ്കര്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി അതിഥി അധ്യാപകരെ നിയമിക്കുന്നു. കൊമേഴ്സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 22 രാവിലെ 10 നും കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 22 ഉച്ചയ്ക്ക് രണ്ടിനും എക്കണോമിക്സ് വിഭാഗത്തിലെ ഒഴിവിലേക്ക് മെയ് 23 രാവിലെ 10 നും പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 23 ഉച്ചയ്ക്ക് രണ്ടിനും ഇംഗ്ലീഷ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് മെയ് 24 രാവിലെ 10 നും ജേര്‍ണലിസം, അറബിക് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 24 ഉച്ചയ്ക്ക് രണ്ടിനും കൂടിക്കാഴ്ച നടക്കും. യു.ജി.സി യോഗ്യതയുള്ള കോഴിക്കോട് ഉത്തര മേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931249666, 9447512472
- പാലക്കാട് : തോലനൂര്‍ ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് കോമേഴ്‌സ്, ജോഗ്രഫി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്‌സ്, ജേണലിസം എന്നീ വിഷയങ്ങളിലേക്ക് ഗസറ്റ് അധ്യാപകരെ നിയമിക്കുന്നതിന് ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിലവിലെ യു.ജി.സി റെഗുലേഷന്‍ പ്രകാരം അസിസ്റ്റൻറ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍/വകുപ്പിൻറെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (http://117.218.120.177/guestregistration/) പേര് രജിസ്റ്റര്‍ ചെയ്യണം. താല്പര്യമുള്ളവര്‍ പൂരിപ്പിച്ച ബയോഡാറ്റയും (ബയോഡാറ്റയുടെ മാതൃക https://www.govtcollegetholanur.com/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും) ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷ 22ന് വൈകിട്ട് അഞ്ചിന് മുമ്പായി കോളെജില്‍ നല്‍കണം. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖ തീയതി പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9188900196.
- പാലക്കാട് : പെരിന്തല്‍മണ്ണ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ 2024-25 അദ്ധ്യയന വര്‍ഷത്തേക്കുള്ള താത്ക്കാലിക അധ്യാപക തസ്തികകളിലേക്ക് മാസ വേതന വ്യവസ്ഥയില്‍ നിയമിക്കും. ബിരുദാനന്തര ബിരുദവും ബി.എഡും (സെറ്റ് അഭികാമ്യം) ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം 20ന്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രണ്ട് സെറ്റ് ഫോട്ടോകോപ്പികളും ഒരു പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയും സഹിതം അഭിമുഖത്തിന് സ്‌ക്കൂളില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.ഫോണ്‍: 8547021210.