Supplyco Job Apply Now

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലൈക്കോ)ക്ക് കീഴിൽ ജോലി നേടാൻ അവസരം. സപ്ലൈക്കോയിൽ പുതുതായി ഇലക്ട്രീഷ്യൻ അപ്രൻ്റീസ് നിയമനം നടക്കുന്നുണ്ട്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക റിക്രൂട്ട്‌മെൻ്റാണ് നടക്കുക. താൽപര്യമുള്ളവർ ജൂലൈ 17ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

തസ്തിക & ഒഴിവ്
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് -സപ്ലൈക്കോയിൽ അപ്രന്റീസ് ട്രെയിനീ ഇലക്ട്രീഷ്യൻ റിക്രൂട്ട്മെന്റ്. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം.

പ്രായപരിധി 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത: ഐടി ഐ (ഇലക്ട്രിക്കൽ) യോഗ്യത ഉള്ളവരായിരിക്കണം. അല്ലെങ്കിൽ ഇലക്ട്രിക്കലിൽ ഡിപ്ലോമയോ, ബിടെക് ഇലക്ട്രിക്കൽ യോഗ്യതയോ ഉണ്ടായിരിക്കണം. എക്സ്പീരിയൻസ് ആവശ്യമില്ല. ഫ്രഷേഴ്‌സിനും അപേക്ഷ നൽകാം.

ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,000 രൂപ ശമ്പളമായി ലഭിക്കും.

ഇന്റർവ്യൂ: യോഗ്യരായ ഉദ്യോഗാർഥികൾ സപ്ലൈക്കോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കരിയർ പോർട്ടലിൽ നൽകിയിട്ടുള്ള ഇലക്ട്രിക്കൽ അപ്രന്റീസ് റിക്രൂട്ട്മെന്റ് വിജ്ഞാപനം കാണുക. ശേഷം തന്നിരിക്കുന്ന അപേക്ഷ ഫോം പുരിപ്പിച്ച്, ഏറ്റവും പുതിയ സിവി ഉൾപ്പെടെ ഇൻറർവ്യൂവിന് ഹാജരാവണം.

ഇന്റർവ്യൂ ജൂലൈ 17ന് രാവിലെ 11 മണിക്ക് ആരംഭിക്കും. അഭിമുഖ സമയത്ത് പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പികളും കൈവശം വെയ്ക്കണം. ഒറിജിനൽ സർട്ടിഫിക്കറ്റ് ഡോക്യുമെന്റ് വെരിഫിക്കേഷൻ സമയത്ത് ഹാജരാക്കണം.

വിശദമായ വിജ്ഞാപനം ചുവടെ നൽകുന്നു. അത് വായിച്ച് സംശയങ്ങൾ തീർക്കുക. കൂടുതൽ വിവരങ്ങൾക്ക് 0484 2203077 ൽ ബന്ധപ്പെടുക.

വിജ്ഞാപനം: 👇🏻👇🏻👇🏻

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *