
കേരള സാഹിക സുരക്ഷാ മിഷൻ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിൽ കോഡിനേറ്റർ, മെഡിക്കൽ ഓഫിസർ, സ്റ്റാഫ് നഴ്‌സ് തസ്‌തികകളിൽ 135 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കരാർ നിയമനം. ഏപ്രിൽ 25 വരെ അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം
മെഡിക്കൽ ഓഫിസർ (75): എം.ബി.ബി.എസ്, ജനറൽ മെഡിസിൻ/ഫാമിലി
മെഡിസിൻ/ജെറിയാട്രിക് മെഡിസിനിൽ പി.ജി/ഡിപ്ലോമ (വിരമിച്ച ഗവ. ഡോക്ടർമാർക്കും പാലിയേറ്റീവ് ട്രെയിനിങ് പൂർത്തിയാക്കിയവർക്കും മുൻഗണന), 65 വയസ്, 54,200 രൂപ.
സ്റ്റാഫ് നഴ്‌സ് (40): ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് (പാലിയേറ്റീവ് ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മുൻഗണന), 50 വയസ്സ് 30,995 രൂപ.
കോഡിനേറ്റർ (20); സോഷ്യൽ വർക്കിൽ പി.ജി. ഒരു വർഷ പരിചയം, 45 വയസ്, 32,560
തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇൻ്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി.
വിശദമായ ബയോഡേറ്റ, യോഗ്യത, ജോലി പരി.പയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പു സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടർ, കേരള സാമൂഹിക സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാ സത്തിൽ അപേക്ഷിക്കണം. കവറിനു മുകളിൽ അപേക്ഷിക്കുന്ന തസ്‌തികയുടെ പേരു രേഖപ്പെടുത്തുകയും വേണം.
കൂടുതൽ വിവരങ്ങൾ https://socialsecuritymission.gov.in/careers/