Snehapoorvam Scholarship Apply Now

ഒന്നാം ക്ലാസ് മുതൽ ബിരുദതലം വരെ പഠിക്കുന്ന വിദ്യാർഥികളിൽ മാതാപിതാക്കൾ മരിച്ച് പോയവരും, സാമ്പത്തിക പ്രായം അനുഭവിക്കുന്നവരുമായവർക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപപ്പിലാക്കുന്ന സ്കോളർഷിപ്പ് പദ്ധതിയാണ് സ്നേഹപൂർവ്വം. 2024-25 അധ്യയന വർഷത്തെ അപേക്ഷകൾ വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി ഏപ്രിൽ 10.

അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ / എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം / പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ്് അവസരം.

ഗ്രാമപ്രദേശങ്ങളിൽ 20,000 രൂപയും, നഗര പ്രദേശങ്ങളിൽ 22,375 രൂപയുമാണ് വാർഷിക വരുമാന പരിധി.

അപേക്ഷ ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യണം. സ്ഥാപന മേധാവികൾ മുഖേനയല്ലാതെ നേരിട്ടയക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 10.

കൂടുതൽ വിവരങ്ങൾക്ക് : http://kssm.ikm.in/ സന്ദർശിക്കുക

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *