
കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി (സി.മെറ്റ് ) യുടെ കീഴിലുള്ള മുട്ടത്തറ നഴ്‌സിംഗ് കോളേജിലെ ഒഴിവുള്ള ഒരു ഡ്രൈവർ തസ്‌തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിക്കുന്നു
യോഗ്യത പത്താം ക്ലാസ് പാസ്സ്, ഹെവി മോട്ടോർ വെഹിക്കിൾ ലൈസെൻസ്, മോട്ടോർ വാഹനങ്ങൾ ഓടിച്ചുള്ള 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചെയം ( ഇതിൽ 5 വർഷം ഹെവി വെഹിക്കിൾ ആയിരിക്കണം). പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
പരമാവധി പ്രായം 40 വയസ്സ് . (എസ്.സി / എസ്.ടി / ഒ.ബി.സി. വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവുണ്ട്),
ശമ്പളം -19,670/ രൂപ, അപേക്ഷ ഫീസ് ജനറൽ വിഭാഗത്തിന് 200 രൂപയും എസ്.സി /എസ്.ടി /വിഭാഗത്തിന് 100 രൂപയും. ഫീസ് സിമെറ്റിന്റെ വെബ്സൈറ്റിലുള്ള (www.simet.in ) SB Collect മുഖേന അടയ്ക്കാവുന്നതാണ്. www.simet.in ൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ബിയോഡേറ്റയും, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സെർട്ടിഫിക്കറ്റുകൾ, ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസെൻസ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് (എസ്.സി / എസ്.ടി), നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്‌ടർ, സി മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ മാർച്ച് 9നകം അയച്ചുതരേണ്ടതാണ്. അവസാനതീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ www.simet.in എന്ന വെബ്സൈറ്റിലും ഫോൺ 0471-2302400 ലും ലഭ്യമാണ്.