
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തിക കളിലേക്ക് അപേക്ഷിക്കാം.
തസ്തിക: ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഒഴിവ്: 1 (ജനറൽ), ശമ്പളം: 29,200 രൂപ, യോഗ്യത: സയൻസിൽ ഫസ്റ്റ് ക്ലാസോടെ ബിരുദം. കാർ ഡിയോളജി അനുബന്ധ പ്രോജ ക്ടിൽ മൂന്ന് വർഷ പ്രവൃത്തിപരിച യം. പ്രായം: 35 വയസ്സ് കവിയരുത്. വാക് ഇൻ ഇന്റർവ്യൂ തീയതി: ഏപ്രിൽ 25 (1.30 PM).
തസ്തിക: പ്രോജക്ട് സയന്റിസ്റ്റ് (പ്രൊഫഷണൽ), ഒഴിവ്: 1 (എസ്സി), ശമ്പളം: 20,000 രൂപ (20 ശതമാനം എച്ച്ആർഎ), യോഗ്യത: ബിഇ/ബിടെക് (ബയോമെഡി ക്കൽ എൻജിനീയറിങ്). പ്രായം: 35 വയസ്സ് കവിയരുത്. വാക് ഇൻ ഇന്റർവ്യൂ തീയതി: ഏപ്രിൽ 22 (9.30 AM).
തസ്തിക: അപ്രന്റിസ് (ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ്), ഒഴിവ്: 2 (ഒബിസി, എസ്സി), സ്റ്റൈപെൻഡ്: 9000 രൂപ, യോഗ്യത: എംഎസ്സി ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ്. പ്രായം: 35 വയസ്സ് കവിയരുത്. വാക് ഇൻ ഇന്റർവ്യൂ തീയതി: ഏപ്രിൽ 22 (9 AM)
തസ്തിക: അപ്രന്റിസ് ട്രെയിനി(ഫാർമസി), ഒഴിവ്: 2 (എസ്സി, ഇഡബ്ല്യുഎസ്), സ്റ്റൈപെൻഡ്: 8000 രൂപ, യോഗ്യത: ഡിഫാം. പ്രായം: 30 വയസ്സ് കവിയരുത്. വാക് ഇൻ ഇന്റർവ്യൂ തീയതി: ഏപ്രിൽ 25 (9 AM)
മറ്റ് തസ്തിക പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ്- I (മെഡിക്കൽ), ഒഴിവ്: 1 (ജനറൽ), വാക് ഇൻ ഇൻ്റർവ്യൂ തീയതി: 25 (1.30 PM).