SCOLE KERALA Jobs Apply Now

സ്കോൾ-കേരള സംസ്ഥാന ഓഫീസിലെ സ്വീപ്പർ തസ്ത‌ികയിലെ ഒരു ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

എട്ടാം തരം വിജയിച്ച, ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2025 ജനുവരി 01 ന് 18 വയസ്സിനും 36 വയസ്സിനും ഇടയിലായിരിക്കണം. നിയമാനുസൃത വയസ്സിളവിന് അർഹതയുള്ളവർക്ക് ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ വയസ്സിളവ് അനുവദിക്കും.

നിർദ്ദിഷ്ട യോഗ്യതയുള്ളവർ വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ സഹിതം ഏപ്രിൽ 15, വൈകുന്നേരം 05.00 മണിക്കകം എക്സിക്യുട്ടീവ് ഡയറക്‌ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം -12 ലഭിക്കുംവിധം നേരിട്ട് സമർപ്പിക്കുകയോ സ്‌പീഡ്/രജിസ്റ്റേർഡ് പോസ്റ്റിൽ അയക്കുകയോ ചെയ്യേണ്ടതാണ്.

അപേക്ഷ അയക്കുന്ന കവറിനുപുറത്ത് സ്കോൾ-കേരള സ്വീപ്പർ നിയമനത്തിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം. ഈ അറിയിപ്പ് പൂർണ്ണമായോ ഭാഗികമായോ റദ്ദാക്കാനുള്ള അധികാരം സ്കോൾ-കേരളയിൽ നിക്ഷിപ്തമായിരിക്കും

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *