SCI Recruitment-2025 Apply Now

സുപ്രീംകോടതിയിൽ കോർട്ട് മാസ്റ്റർ (ഷോർട്ട്ഹാൻഡ്) കേഡറിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 ഒഴിവുണ്ട്. ശമ്പളം: 67700 രൂപ.

യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, മിനിറ്റിൽ 120 ഇംഗ്ലീഷ് വാക്ക് ഷോർട്ട് ഹാൻഡ്, 40 വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡ്, ഗവൺമെന്റ്/പൊതുമേഖലാ സ്ഥാപനത്തിൽ പ്രൈവറ്റ് സെക്രട്ടറി/സീനിയർ പിഎ/പിഎ/സീനിയർ സ്റ്റെനോഗ്രാഫർ തസ്തികയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 30-45 വയസ്സ്, ഉയർന്ന പ്രായ പരിധിയിൽ സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയൊപ്പം ഷോർ ട്ട്ഹാൻഡ്, ടൈപ്പിങ് സ്പീഡ് ടെസ്റ്റുകൾകൂടി നടത്തിയായിരിക്കും തിര ഞ്ഞെടുപ്പ്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിലായിരിക്കും പരീക്ഷാകേന്ദ്രങ്ങൾ.

അപേക്ഷാഫീസ്: എസ്‌സി, എസ്ടി, ഒബിസി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും 750 രൂപ. മറ്റുള്ളവർക്ക് 1500 രൂപ. ഓൺലൈനായി അടയ്ക്കണം.

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.sci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനു ള്ള അവസാന തീയതി: സെപ്റ്റംബർ 15.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *