
റെയില്‍വേ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വിജ്ഞാപനം : ഇന്ത്യന്‍ റെയില്‍വേയില്‍ സ്ഥിര ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് ഇപ്പോള്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസും, വിവിധ ട്രേഡ്കളില്‍ ITI ഉള്ളവര്‍ക്ക് മൊത്തം 5696 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.

നല്ല ശമ്പളത്തില്‍ ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജനുവരി 20 മുതല്‍ 2024 ഫെബ്രുവരി 19 വരെ അപേക്ഷിക്കാം.
official notification : click here