
റെയിൽവേയിൽ പാരാമെഡിക്കൽ വിഭാഗത്തിലെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 21 റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡു കളിലായി ആകെ 434 ഒഴിവിലേക്കാണ് വിജ്ഞാപനം. ഓൺലൈനായി അപേക്ഷിക്കണം.
- നഴ്‌സിങ് സൂപ്രണ്ട്: ഒഴിവ്-272, അടിസ്ഥാനശമ്പളം: 44,900 രൂപ, പ്രായം: 20-40,
- ഡയാലിസിസ് ടെക്‌നീഷ്യൻ: ഒഴിവ്-4, അടിസ്ഥാനശമ്പളം : 35,400 . പ്രായം: 20-33
- ഹെൽത്ത് ആൻഡ് മലേറിയ ഇൻസ്പെക്ടർ ഗ്രേഡ് III: ഒഴിവ്-33, അടിസ്ഥാനശമ്പളം: 35,400 രൂപ.
- ഫാർമസിസ്റ്റ് (എൻട്രി ഗ്രേഡ്): ഒഴിവ്-105, അടിസ്ഥാന ശമ്പളം : 29,200 പ്രായം: 20-35.
- റേഡിയോഗ്രാഫർ എക്സ്‌റെ ടെക്‌നീഷ്യൻ: ഒഴിവ്-4, അടിസ്ഥാന ശമ്പളം: 29,200 രൂപ. പ്രായം: 19-33,
- ഇസിജി ടെക്നീഷ്യൻ: ഒഴിവ്-4, അടിസ്ഥാന ശമ്പളം: 25,500 രൂപ. പ്രായം: 18-33.
- ലാബ് അസിസ്റ്റന്റ് ഗ്രേഡ്-II: ഒഴിവ്-12, അടിസ്ഥാന ശമ്പളം: 21,700 രൂപ. പ്രായം: 18-33.
ഓരോ തസ്തികയിലെയും ഒഴിവുകൾ, പ്രായം, ശമ്പളം, ശാരീരിക ക്ഷമത തുടങ്ങിയ വിവരങ്ങൾ ഇതോടൊപ്പമുള്ള പട്ടികയിൽ ലഭിക്കും. 01.01.2026 അടിസ്ഥാ നമാക്കിയാണ് പ്രായം കണക്കാക്കുക. അപേക്ഷകർക്ക് നിർദിഷ്ട ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
അപേക്ഷ: വിശദവിവരങ്ങളട ങ്ങിയ വിജ്ഞാപനം 03/2025 എന്ന നമ്പറിൽ റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡുകളുടെ (ആർആർബി ) വെബസൈറ്റിൽ പ്രസിദ്ധീകരിക്കും. ഓൺലൈനായാണ് അപേ ക്ഷിക്കേണ്ടത്. ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 8 വരെ അപേക്ഷിക്കാം. വിജ്ഞാപനം വരുന്നമുറയ്ക്ക് വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും