പത്താം ക്ലാസും, ഐ.ടി.ഐ യോഗ്യതയുമുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ ജോലിയവസരം. സെന്‍ട്രല്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ അപ്രന്റീസ് പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 2424 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ഓഗസ്റ്റ് 15 വരെ അപേക്ഷ നല്‍കാം. ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാവായ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം ഉപയോഗപ്പെടുത്തുക.
തസ്തിക& ഒഴിവ്
ക്ലസ്റ്ററുകള്‍ തിരിച്ചുള്ള ഒഴിവുകള്‍
സെന്‍ട്രല്‍ റെയില്‍വേയില്‍ അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം. അപ്രന്റീസ് ട്രെയിനിങ് പോസ്റ്റില്‍ 2424 ഒഴിവുകള്‍
- മുംബൈ ക്ലസ്റ്റര്‍ = 1594
- പൂനെ = 192
- സോളാപുര്‍ ക്ലസ്റ്റര്‍ = 76
- ബുസാവല്‍ ക്ലസ്റ്റര്‍= 296
- നാഗ്പൂര്‍ ക്ലസ്റ്റര്‍ = 144
- Mumbai Cluster
- Carriage & Wagon (Coaching) Wadi Bunder : 258
- Kalyan Diesel Shed : 50
- Kurla Diesel Shed : 60
- Sr.DEE (TRS) Kalyan : 124
- Sr.DEE (TRS) Kurla : 192
- Parel Workshop : 303
- Matunga Workshop : 547
- S&T Workshop, Byculla : 60
- Bhusawal Cluster
- Carriage & Wagon Depot : 122
- Eletcric Loco Shed, Bhusawal : 80
- Eletcric Locomotive Workshop, Bhusawal : 118
- Manmad Workshop : 51
- TMW Nasik Road : 47
- Pune Cluster
- Carriage & Wagon Depot : 31
- Diesel Loco Shed : 121
- Eletcric Loco Shed Daund : 40
- Nagpur Cluster
- Eletcric Loco Shed, Ajni : 48
- Carriage & Wagon Depot : 63
- Melpl Ajni : 33
- Solapur Cluster
- Carriage & Wagon Depot : 55
- Kurduwadi Workshop : 21
പ്രായപരിധി
15 മുതല്‍ 24 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് ഇളവുണ്ട്.
യോഗ്യത
50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി വിജയം. കൂടാതെ ബന്ധപ്പെട്ട മേഖലയിലെ ITI ട്രേഡ് സർട്ടിഫിക്കേറ്റ്
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് = 100 രൂപ. മറ്റുള്ളവര്‍ (വനിതകളടക്കം) ഫീസടക്കേണ്ടതില്ല.
ഉദ്യോഗാര്‍ഥികള്‍ക്ക് റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റ് https://rrccr.com/ സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷ നല്‍കുന്നതിന് മുമ്പായി താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
Official Notification ; click Here