
പഞ്ചാബ് നാഷണൽ ബാങ്കിൽ ജോലി നേടാൻ അവസരം. പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) സ്പെഷ്യലിസ്റ്റ് ഓഫീസർ പോസ്റ്റിൽ പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 350 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ മാർച്ച് 24ന് മുൻപായി അപേക്ഷ നൽകണം.
തസ്തിക & ഒഴിവ്
പഞ്ചാബ് നാഷണൽ ബാങ്കിൽ 350 സ്പെഷ്യലിസ്റ്റ് ഓഫീസർ റിക്രൂട്ട്മെന്റ്

പ്രായപരിധി
25 വയസ് മുതൽ 38 വയസ് വരെ.( ഓരോ പോസ്റ്റുകൾക്കും വ്യത്യസ്തമാണ് വിശദമായി അറിയുവാൻ വിജ്ഞാപനം നോക്കുക) സംവരണ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ബിടെക് അല്ലെങ്കിൽ ബിഇ വിജയം. സി, ഐസിഡബ്ല്യുഎ, എംബിഎ/പിജിഡിഎം, എംസിഎ, പ്രസക്ത ട്രേഡിൽ പിജി ഡിപ്ലോമ വിജയം.
അപേക്ഷ ഫീസ്
1180 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. എസ്.സി, എസ്ടി, ഭിന്നശേഷിക്കാർ 59 രൂപ അടച്ചാൽ മതി.
അപേക്ഷ
താൽപര്യമുള്ളവർ മാർച്ച് 24ന് മുൻപായി അപേക്ഷ നൽകണം. ഏപ്രിൽ/മെയ് മാസങ്ങളിലായി പരീക്ഷ നടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അപേക്ഷ നൽകുന്നതിനായി പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.