
സ്കൂൾ ഓഫ് ഡ്രാമയിൽ ക്ലാർക്ക്/ ടെക്നീഷ്യൻ. ന്യൂഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. 9 ഒഴിവുണ്ട്.
ലോവർ ഡിവിഷൻ ക്ലാർക്ക്:
- ഒഴിവ്-6 (ജനറൽ-3, ഒബിസി-1, എസ്സി-1, ഇഡബ്ല്യുഎസ്-1),
- ശമ്പളം: 19,900-63,200 രൂപ.
- യോഗ്യത: പ്ലസ് ടു വിജയം/ തത്തുല്യം, മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക്/30 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡ്.
- പ്രായം: 18-28.
മറ്റ് തസ്തികകളും ഒഴിവും: അസി സ്റ്റന്റ് ലൈറ്റ് ആൻഡ് സൗണ്ട് ടെക്നീഷ്യൻ-1 (ജനറൽ), അസി സ്റ്റന്റ് വാർഡ് റോബ് സൂപ്പർവൈ സർ-1 (ജനറൽ), അസിസ്റ്റന്റ് രജി സ്ട്രാർ-1.
സംവരണവിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും.
അപേക്ഷാഫീസ്: ജനറൽ വിഭാഗത്തിന് 500 രൂപ, ഒബിസി (എൻസിഎൽ) വിഭാഗക്കാർക്ക് 250 രൂപ (വനിതകൾക്കും എസ്സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേ ഷിക്കാർക്കും ഫീസ് ബാധകമല്ല).
അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://recruitment.nsd.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ഏപ്രിൽ 28.