
അപകടമേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാ്കകുന്ന ആംബുലന്‍സിലേക്ക് ഡ്രൈവര്‍ (രണ്ട്), പാരാമെഡിക്കല്‍ സ്റ്റാഫ് (രണ്ട്) എന്നിവരെ മുതലപ്പൊഴിയിലെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ഡ്രൈവര്‍ (രണ്ട്)
- ഹെവിലൈസന്‍സ് എടുത്ത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കും എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
- പ്രതിമാസ ശമ്പളം 20,000 രൂപ
പാരാമെഡിക്കല്‍ സ്റ്റാഫ് (രണ്ട്)
- ബി.എസ്.സി നഴ്സിംഗ്/ജനറല്‍ നഴ്സിംഗ് ആണ് പാരാമെഡിക്കല്‍ സ്റ്റാഫിന്റെ യോഗ്യത.
- പ്രതിമാസ ശമ്പളം 25,000 രൂപ
നിശ്ചിത യോഗ്യതയുള്ളവര്‍ ജൂലൈ 19 ന് വൈകീട്ട് 5ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (മേഖല), കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം-695009.
ഇമെയില്‍: ddftvm@gmail.com
ഫോണ്‍: 0471-2450773