
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
- ജില്ലാ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നും പി.ജി.ഡി.സി.എ, ഡി.സി.എ യോഗ്യതയുളള, മലയാളം ടൈപ്പ്‌റൈറ്റിങ്ങ് അറിയുന്ന, പ്രവൃത്തി പരിചയമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 50 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍രേഖകള്‍, ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ജൂലൈ ഒന്നിന് രാവിലെ 10.30 ന് സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം.
കേരളത്തിൽ ഇപ്പോൾ വന്നിട്ടുള്ള താത്കാലിക സർക്കാർ ജോലി ഒഴിവുകൾ
ഇന്റർവ്യൂ വഴി ജില്ലാ മെഡിക്കൽ ഓഫീസിൽ അവസരം( മലപ്പുറം)
- വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ്
- പ്രായപരിധി പരമാവധി 40 വയസ്സ് വരെ
- അവസാന തീയതി ജൂൺ 27
അപേക്ഷിക്കുവാനും മറ്റു വിവരങ്ങളും അറിയുവാൻ Click Here https://keralajobpoint.com/kerala-health-job-vacancy-apply-now/
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം
- റെക്കോർഡ് കീപ്പർ ക്ലാർക്ക് ഒഴിവിലാണ് അവസരം
- യോഗ്യത പത്താം ക്ലാസ് വിജയം
- അവസാന തീയതി ജൂലൈ 2
അപേക്ഷിക്കുവാനും മറ്റു വിവരങ്ങൾക്കും ചുവടെ ലിങ്ക് നോക്കുക https://keralajobpoint.com/ksicl-clerk-job-apply-now/
താൽക്കാലിക നിയമനം
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ, പവർ ലോൺട്രി ട്രെയിൻഡ് ഡോബി തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷിക്കാം. ഇ.സി.ജി. ടെക്നീഷ്യന് വിഎച്ച്എസ്‌സി ഇസിജി ആൻഡ് ഓഡിയോമെട്രിക് ടെക്നിഷ്യൻ കോഴ്സും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും പവർ ലോൺട്രി ട്രെയിൻഡ് ഡോബിയ്ക്ക് എട്ടാം ക്ലാസ് പാസും രണ്ട് വർഷത്തിൽ കുറയാത്ത പവർലോൺട്രി പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായപരിധി 18 നും 40 നും മധ്യേ. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം ജൂലൈ 1 ന് വൈകിട്ട് 5 ന് മുൻപായി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ജൂലൈ 5 ന് രാവിലെ 10 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വച്ച് അഭിമുഖം നടക്കും.