
ജോലിയൊഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത; വിവിധ ജില്ലകളിൽ അവസരം
എറണാകുളം
- കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ ആശാ വർക്കർമാരെ നിയമിക്കുന്നു. 22,26 ഡിവിഷനുകളിലാണ് ഒഴിവുകൾ. ആശാവർക്കർമാർക്കുള്ള ഇന്റർവ്യൂ മാർച്ച് 8ന് നടക്കും.പത്താം ക്ലാസ് വിജയിച്ച, 25 വയസ് മുതൽ പ്രായമുള്ള വിവാഹിതരായിരിക്കണം. 22, 26 ഡിവിഷനുകളിൽ സ്ഥിര താമസമുള്ളവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ മറ്റ് ഡിവിഷനുകളെയും പരിഗണിക്കും.താൽപര്യമുള്ളവർ മാർച്ച് 8ന് രാവിലെ 10ന് മട്ടാഞ്ചേരി സ്ത്രീകളുടെയും, കുട്ടികളുടെയും ആശുപത്രിയിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.അഭിമുഖ സമയത്ത് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും, സ്ഥിര താമസക്കാരിയാണെന്നതിനുള്ള ഡിവിഷൻ മെമ്പറുടെ സർട്ടിഫിക്കറ്റും, ആധാർ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് എന്നിവ കൈവശം വെയ്ക്കണം.
വയനാട്
- തരിയോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ ക്ലർക്ക്, ഓഫീസ് അറ്റൻഡൻറുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റിന്റെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം അഭിമുഖത്തിനെത്തണം. പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണനയുണ്ട്. സമയം/ സ്ഥലം: തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസ്, ഫെബ്രുവരി 28 ഉച്ചയ്ക്ക് 02.00 മണി.
ആലപ്പുഴ
- ആലപ്പുഴ ഗവ.ടി.ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അനസ്തേഷ്യോളജിസ്റ്റിനെ നിയമിക്കുന്നു. എംബിബിഎസ്, എംഡി/ഡിഎൻബി അനസ്തേഷ്യോളജിയാണ് യോഗ്യത. അപേക്ഷകർ 2025 ജനുവരി ഒന്നിന് 25 നും 40 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. താൽപര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം മാർച്ച് നാലിന് രാവിലെ 10.30 ന് അഭിമുഖത്തിന് ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ ഹാജരാകണം