Mega Job Fair 2023 Apply Now

എറണാകുളം: അഭ്യസ്തവിദ്യരായ വനിതകൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനായി കേരള നോളജ് എക്കോണമി മിഷൻ ജില്ലാ പഞ്ചായത്തുമായും കുടുംബശ്രീയുമായും സഹകരിച്ച് തൊഴിൽ മേള സംഘടിപ്പിക്കുന്നു.

വെള്ളിയാഴ്ച (17) രാവിലെ എട്ട് മുതൽ കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആന്റ് ടെക്നോളജിയിലാണ് തൊഴിൽ മേള നടക്കുന്നത്.

നോളജ് മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥി കൾക്ക് പങ്കെടുക്കാം. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്കും രജിസ്റ്റർ ചെയ്ത് മേളയിൽ പങ്കെടുക്കാം.

തൊഴിൽ മേള വേദിയിൽ സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. ജില്ലയ്ക്കകത്തും പുറത്തുമുള്ള തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ടി.എം. റെജീന അറിയിച്ചു.

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡി ഡബ്ല്യു എം എസ് (DWMS – Digital Workforce Management System) ആപ്പ് ഇൻസ്റ്റാൾ ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കാം.

മേളയിൽ പങ്കെടുക്കുന്ന തൊഴിൽ ദാതാക്കളും ഡി ഡബ്ല്യു എം എസ് പോർട്ടലിൽ / ആപ്പിൽ രജിസ്റ്റർ ചെയ്യണം. മേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ള തൊഴിൽ ദാതാക്കൾക്ക് കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ വഴി ആശയവിനിമയം നടത്താം.

ഡി ഡബ്ല്യു എം എസ് പോർട്ടൽ വഴി സോഫ്റ്റ് സ്കിൽ പരിശീലനം നേടിയ ഉദ്യോഗാർഥികളെ പ്രാദേശികാടി സ്ഥാനത്തിൽ തൊഴിൽ ദാതാക്കൾക്ക് ലഭ്യമാകും.

ഉദ്യോഗാർഥികൾക്ക് തൊഴിൽ മേളയെക്കുറിച്ചും രജിസ്ടേഷനെ ക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് കാക്കനാട് സിവിൽ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസുമായോ അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിലെ കമ്മ്യൂണിറ്റി അംബാസിഡർമാരുമായോ ബന്ധപ്പെടുക.

ഇമെയിൽ kshreekdisc.ekm@gmail.com

ഫോൺ നമ്പർ 8848591103

ഏത് യോഗ്യതയുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രധാനപ്പെട്ട ജോലി ഒഴിവുകൾ ചുവടെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ ഉണ്ട് അത് പൂർണമായും വായിച്ചു മനസ്സിലാക്കൂ ഓൺലൈൻ അപേക്ഷ നൽകു CLICK HERE

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *