444 ഒഴിവുകളുമായി തിരുവനന്തപുരത്ത് തൊഴിൽമേള നടക്കുന്നു
തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരികളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെൻറർ നവംബർ 19ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു ഇസാഫ് സ്മാർട്ട് സ്കെയിൽ ബാങ്ക് ,AY ടെക്ക് പേറ്റിഎം വൺ ഷോപ്പിൽ എന്നീ സ്ഥാപനങ്ങളിലെ ഐടി തസ്തികകൾ ഉൾപ്പെടെ 444 ഒഴിവുകളുണ്ട് യോഗ്യതകൾ പത്താം ക്ലാസ് പ്ലസ് ടു ഡിഗ്രി പിജി എംപിയെ ബിടെക് ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം നവംബർ 17ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യണം Click Here To Register Now
എറണാകുളത്ത് മെഗാ ജോബ് ഫെയർ 5000 ഒഴിവുകൾ
എറണാകുളം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്മെബിലിറ്റി സെന്ററും ചേർന്ന് നടത്തുന്ന മെഗാ തൊഴിൽമേള നിയുക്തി 2022 രജിസ്ട്രേഷൻ ആരംഭിച്ചു 5000 രൂപയ്ക്ക് നൂറോളം കമ്പനികൾ റിക്രൂട്ട്മെന്റ് നടത്തും എസ്എസ്എൽസി,പ്ലസ് ടു,ഡിഗ്രി,ഡിപ്ലോമ, ഐടിഐ, പാരാ മെഡിക്കൽ, തുടങ്ങിയ യോഗ്യത ഉള്ളവർക്ക് രജിസ്റ്റർ ചെയ്യാം. എൻജിനീയറിങ് ടെക്നോളജി ആരോഗ്യം ഓട്ടോമൊബൈൽ വിദ്യാഭ്യാസം ടെക്സ്റ്റൈൽസ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഐടി വിഭാഗങ്ങളിലാണ് തിരഞ്ഞെടുപ്പ് നവംബർ 12ന് കളമശ്ശേരി സെന്റ് പോൾസ് കോളേജിലാണ് തൊഴിൽമേള നടക്കുന്നത് http://www.jobfest.kerala.gov.in/ താല്പര്യമുള്ളവർക്ക് ഈ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം
നിയുക്തി 2022′: മെഗാ ജോബ് ഫെസ്റ്റ് നവംബര്‍ 20 ന്
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ‘നിയുക്തി 2022 ജോബ്‌ഫെസ്റ്റ്’ നടത്തുന്നു മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നവംബര്‍ 20 നാണ് ജോബ് ഫെസ്റ്റ്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
ഐ.ടി, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്‌കെയര്‍, ടെക്‌നിക്കല്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ നൂറിലധികം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. അയ്യായിരത്തിലധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
നവംബര്‍ എട്ടോടുകൂടി ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ സൗകര്യം വെബ്‌സൈറ്റില്‍ ലഭ്യമാക്കും .രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഹാള്‍ടിക്കറ്റ് 17ാം തിയ്യതി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വ്യത്യസ്ത ടൈം സ്ലോട്ടുകളിലായിരിക്കും പ്രവേശനം അനുവദിക്കുന്നത്. ഇവ ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച പ്രത്യേക ഒറിയന്റേഷന്‍ പ്രോഗ്രാം ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തും . കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370179, 0495 2370176.