
മലബാർ കാൻസർ സെന്ററിൽ (MCC) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. താത്കാലികനിയമനമാണ്.
പേഷ്യൻ്റ് കെയർ അസിസ്റ്റന്റ്
- ഒഴിവുകൾ : 5
- ശമ്പളം: 10,000 രൂപ
- യോഗ്യത: പ്ലസ്ടു.
- പ്രായം: 30 വയസ്സ് കവിയരുത്. .
ടെക്നീഷ്യൻ (ന്യൂക്ലിയർ മെഡിസിൻ)
- ശമ്പളം: 60,000 രൂപ (മറ്റ് അലവൻസുകളുമുണ്ട്).
- യോഗ്യത: ബിഎസ്‌സി (ന്യൂ ക്ലിയർ മെഡിസിൻ ടെക്നോള ജി)/ഡിഎംആർഐടി/ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ പിജി ഡിപ്ലോമ (BARC/AERB അംഗീകൃതം).
- പ്രായം: 36 വയസ്സ് കവിയരുത്.
റെസിഡെന്റ് സ്റ്റാഫ് നഴ്‌സ്.
- ഒഴിവുകൾ : 10
- ശമ്പളം: 20,000 രൂപ
- യോഗ്യത: ബിഎസ്‌സി നഴ്‌സിങ്/ജിഎൻഎം/പോസ്റ്റ് ബേസിക് ഡിപ്ലോമ (ഓങ്കോളജി കൗൺസിൽ).
- പ്രായം: 30 വയസ്സ് കവിയരുത്.
റെസിഡെന്റ് ഫാർമസിസ്റ്റ്
- ഒഴിവ്: 1
- ശമ്പളം: 15,000 രൂപ (ഡിപ്ലോമ), 17,000 രൂപ (ബിരുദം).
- യോഗ്യത: ഡിഫാം/ബിഫാം.
- പ്രായം: 30 വയസ്സ് കവിയരുത്.
അപേക്ഷ (എല്ലാ തസ്തികയ്ക്കും): എംസിസി വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഏപ്രിൽ 15 (12 PM). വെബ്സൈറ്റ്: www.mcc.kerala.gov.in