Latest Jobs 2026 November Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ നേടാൻ സാധിക്കുന്ന പ്രധാനപ്പെട്ട സർക്കാർ ജോലി ഒഴിവുകൾ അതിന്റെ വിശദ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു

  • പാർട്ട് ടൈം സ്വീപ്പർ
  • ​ക്ലീനിംഗ് സ്റ്റാഫ്
  • ​നൈറ്റ് വാച്ച്മാൻ
  • ​ഡാറ്റാ എൻട്രി ഓപ്പറേറ്റർ
  • ​ഗസ്റ്റ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ)
  • ​സ്പീച്ച് തെറാപ്പിസ്റ്റ്
  • ​അസാപ് (ASAP) ട്രെയിനർ
  • ​അറബിക് ഗസ്റ്റ് അധ്യാപകൻ
  • ​പ്രിൻസിപ്പാൾ
  • ​പീഡിയാട്രീഷ്യൻ (ഡോക്ടർ)

പ്രിൻസിപ്പാൾ

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററുകളിലെ പ്രിൻസിപ്പാൾ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ / സെലക്ഷൻ ഗ്രേഡ് / സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും സഹിതം നവംബർ 25 വൈകിട്ട് അഞ്ചു മണിക്കകം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695 033 വിലാസത്തിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക്: 0471-2737246.

​അസാപ് (ASAP) ട്രെയിനർ

പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ അഡ്വാൻസ്ഡ് ഹെൽത്ത് കെയർ ട്രെയിനിംഗ് പ്രോഗ്രാമിൽ ട്രെയിനർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയും കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് നവംബർ 22 വരെ അപേക്ഷിക്കാം. ഫോൺ: 9495999731.

​പാർട്ട് ടൈം സ്വീപ്പർ

മണർകാട് സൈനിക വിശ്രമ കേന്ദ്രത്തിൽ പാർട്ട് ടൈം സ്വീപ്പറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടൻമാർക്കും ആശ്രിതർക്കും മുൻഗണന. നവംബർ 21-ന് വൈകുന്നേരം അഞ്ചിനു മുൻപ് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. ഫോൺ: 0481-2371187.

​നൈറ്റ് വാച്ച്മാൻ

ആലപ്പുഴ ചമ്പക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് നൈറ്റ് വാച്ച്മാൻ (2 ഒഴിവുകൾ) തസ്തികയിലേക്ക് നവംബർ 17 രാവിലെ 11 മണിക്ക് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ വച്ച് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. പത്താം ക്ലാസ്, മികച്ച ശാരീരിക ക്ഷമത, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത (പ്രായപരിധി: 18 – 60 വയസ്സ്). പാരാമിലിട്ടറി/മിലിട്ടറി/പോലീസ് സേനകളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്കും ചമ്പക്കുളം പഞ്ചായത്തിൽ താമസിക്കുന്നവർക്കും മുൻഗണന ഉണ്ടായിരിക്കും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം.

​ഡാറ്റാ എൻട്രി ഓപ്പറേറ്റർ

തിരുവനന്തപുരം വലിയതുറ തീരദേശ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഓഫീസ് സംബന്ധമായ യോഗ്യതയും ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലിയിൽ പ്രവൃത്തി പരിചയവുമുള്ളവർക്ക് മുൻഗണന ലഭിക്കും (പ്രതിമാസ ശമ്പളം: ₹13,500). താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, ഡാറ്റാ എൻട്രി കോഴ്‌സ് സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബർ 16 രാവിലെ 11 മണിക്ക് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

​ക്ലീനിംഗ് സ്റ്റാഫ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ക്ലീനിങ് ജോലികൾക്ക് രണ്ട് ഒഴിവുണ്ട്. എട്ടാം ക്ലാസ് പാസായിരിക്കണം (പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന). ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. നവംബർ 16 രാവിലെ 11-ന് അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

​സ്പീച്ച് തെറാപ്പിസ്റ്റ്

തൃശ്ശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എ.ബി.പി.എം.ജെ.എ.വൈ./കെ.എ.എസ്.പി. പദ്ധതിക്ക് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. സ്പീച്ച് തെറാപ്പിയിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത (പ്രായപരിധി: 36 വയസ്സ്). താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന എല്ലാ രേഖകളും സഹിതം നവംബർ 16-ന് രാവിലെ 10.30-ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഫോൺ: 0487-2200310, 0487-2200319.

​അറബിക് ഗസ്റ്റ് അധ്യാപകൻ

മലപ്പുറം സർക്കാർ കോളേജിൽ 2026-27 അധ്യയന വർഷത്തിൽ അറബിക് വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. നിലവിലുള്ള യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ/വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് അസ്സൽ രേഖകൾ സഹിതം നവംബർ 16-ന് രാവിലെ 10-ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0483-2734918, 9061734918.

​ഗസ്റ്റ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ)

വളയം ഗവ. ഐ.ടി.ഐ.യിൽ ഇലക്ട്രീഷ്യൻ ട്രേഡ് ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം നടക്കുന്നു. ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ പ്രസ്തുത ട്രേഡിൽ എൻ.ടി.സി.യും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 13-ന് രാവിലെ 11 മണിക്ക് വളയം ഐ.ടി.ഐ.യിൽ എത്തണം.

​പീഡിയാട്രീഷ്യൻ (ഡോക്ടർ)

ആരോഗ്യകേരളം (ദേശീയ ആരോഗ്യ ദൗത്യം) മലപ്പുറം ജില്ലാ ഓഫീസിനു കീഴിൽ സ്പെഷ്യാലിറ്റി ഡോക്ടർ (പീഡിയാട്രീഷ്യൻ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറത്തിറക്കി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി ഔദ്യോഗിക വെബ്സൈറ്റായ www.arogyakeralam.gov.in പരിശോധിക്കുക. ഫോൺ: 0483-2730313, 9846700711.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel