
കേരള സർക്കാരിന്റെ വിവിധ ജില്ലകളിലുള്ള ഗവൺമെന്റ് ഓഫീസുകളിലെ വിവിധ തസ്തികകളില്‍ നിരവധി താതാകലിക ഒഴിവുകൾ വന്നിട്ടുണ്ട്. ജോലി നേടാന്‍ പരീക്ഷകൾ എഴുതി കാത്തിരിക്കേണ്ട കാര്യമില്ല. നേരിട്ട് ഇന്റർവ്യൂ മാത്രമാണ് നടക്കുന്നത്. ഓരോ ജോലികളും അതിന്റെ വിശദമായ വിവരങ്ങളും ചുവടെ നൽകിയിരിക്കുന്നു പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക
അസാപ് കേരള കമ്മ്യൂണിറ്റിയിൽ അവസരം
- അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവർക്ക് സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഹൈക്കോൺ ഇന്ത്യയിൽ പവർ ഇലക്ട്രോണിക്സ് സർവീസ് ടെക്നിഷ്യനായി നിയമനം ലഭിക്കും. യോഗ്യത: ഐ ടി ഐ അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ ബി. ടെക് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. രജിസ്റ്റർ ചെയ്യുക: https://forms.gle/uFYfeLtSscKZaVbe8 ഫോൺ : 9495999658
കുടുംബശ്രീയിൽ അവസരം
- കോട്ടയം ജില്ലയിലെ വാഴൂർ ബ്ലോക്കിൽ നടപ്പാക്കുന്ന എസ്.വി.ഇ.പി. പദ്ധതിയിൽ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആകണം. യോഗ്യത: പ്ലസ് ടു പ്രായപരിധി: 25-45 വയസ് അപേക്ഷകർ വാഴൂർ ബ്ലോക്ക് പരിധിയിൽ ഉള്ളവരും സ്ഥിരതാമസക്കാരും ആയിരിക്കണം. വെള്ളക്കടലാസിൽ എഴുതിയ അപേക്ഷയോടപ്പം താഴെപ്പറയുന്ന രേഖകൾ സഹിതം സമർപ്പിക്കുക: ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് അയൽക്കൂട്ട കുടുംബാംഗം / ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്ന് തെളിയിക്കുന്ന സി.ഡി.എസി.യുടെ കത്ത് രേഖകൾ സമർപ്പിക്കേണ്ട അവസാന തീയതി: ഒക്ടോബർ 25 വൈകിട്ട് 5 മണിക്ക് മുൻപ്, കോട്ടയം കുടുംബശ്രീ ജില്ല മിഷൻ ഓഫീസ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം
തൊഴിൽ മേള – അസാപ് കേരള
- അസാപ് കേരള കണ്ണൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു. തീയതി & സമയം: ഒക്ടോബർ 18, രാവിലെ 9:30 മുതൽ താൽപര്യമുള്ളവർ ബയോഡേറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായ് പാലയാട് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തണം. സൗജന്യ രജിസ്ട്രേഷൻ: https://forms.gle/yKdA8LLMaRyhc-gHX8 അല്ലെങ്കിൽ ഫോൺ: 9495999712
അപ്പ്രന്റീസ് ക്ലർക്ക് നിയമനം
- എറണാകുളം ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇടപ്പള്ളി ഐ.ടി.ഐയിൽ അപ്പ്രന്റീസ് ക്ലർക്ക് നിയമനത്തിനായി കൂടിക്കാഴ്ച സംഘടിപ്പിക്കുന്നു. യോഗ്യത: ബിരുദം + ഡി.സി.എ / സി.ഒ.പി.എ വിദ്യാഭ്യാസ യോഗ്യത. അപേക്ഷക്കാർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. അപേക്ഷ സമർപ്പിക്കൽ: അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം (അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ) കൂടിക്കാഴ്ച: ഒക്ടോബർ 21, രാവിലെ 11 മണി, കാക്കനാട് സിവിൽ സ്റ്റേഷനിലെ മൂന്നാം നില, ജില്ലാ പട്ടികജാതി വികസന ഓഫീസ് കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ട ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484-2422256
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
- കളശ്ശേരി ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ (സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടറിയൽ അസിസ്റ്റന്റ് – ഇംഗ്ലീഷ്) തസ്തികയിൽ ഒഴിവ്. യോഗ്യത: നാഷണൽ ഡ്രേഡ് സർട്ടിഫിക്കറ്റ് ഇൻ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) + 3 വർഷ പ്രവൃത്തി പരിചയം അപ്രന്റിസ്ഷിപ്പ് ഇൻ സ്റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്) + 2 വർഷ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഡിപ്ലോമ ഇൻ കൊമെർഷ്യൽ പ്രാക്ടീസ് + 2 വർഷ പ്രവൃത്തി പരിചയം അഭിമുഖം: ഒക്ടോബർ 21, രാവിലെ 11 മണി, അസ്സൽ രേഖകൾ സഹിതം കളശ്ശേരി ഐ.ടി.ഐ ഫോൺ: 0484-2544750
പ്രയുക്തി 2025 ജോബ് ഫെയർ
- ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും കോട്ടയം മോഡൽ കരിയർ സെന്ററും ഏറ്റുമാനൂർ മംഗളം കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ സഹകരണത്തോടെ കോളജ് കാമ്പസ്സിൽ ഒക്ടോബർ 18 (ശനിയാഴ്ച) പ്രയുക്തി 2025 ജോബ് ഫെയർ നടത്തുന്നു. ഓട്ടോമൊബൈൽ, കമ്പ്യൂട്ടർ, ഹോസ്പിറ്റാലിറ്റി, ഫിനാൻസ്, മാർക്കറ്റിംഗ്, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ 25 പ്രമുഖ കമ്പനികൾ പങ്കെടുക്കും. യോഗ്യത: എസ്.എസ്.എൽ.സി., പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ., ഡിപ്ലോമ, ബി.ടിക്, എം.ബി.എ., ബി.സി.എ., എം.സി.എ. തൊഴിൽ പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും ആയിരത്തിലധികം ഒഴിവുകൾ. സൗജന്യ രജിസ്ട്രേഷൻ: https://forms.gle?tmRFr3XixViRX8lV3 ഫോൺ: 0481-2563451, 8138908657
സെക്യൂരിറ്റി ഗാർഡ് ഒഴിവ്
- തിരുവനന്തപുരം ഗവ. ലോ കോളേജിൽ സെക്യൂരിറ്റി ഗാർഡിന്റെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. അഭിമുഖം: ഒക്ടോബർ 24, രാവിലെ 10:30, കോളേജ് ഓഫീസ് പ്രായപരിധി: 30-55 വയസ്സ് മുൻഗണന: എക്സ് മിലിറ്ററി ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കൽ: അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം റഫറൻസ്: പി.എൻ.എക്സ് 5130/2025 കേരള