
കുടുംബശ്രീ ഡിഡിയു-ജികെവൈ പദ്ധതിയുടെ ഭാഗമായി മൈഗ്രേഷൻ സപ്പോർട്ട് സെന്ററിലേക്ക് കാൾ സെൻ്റർ / ഡെസ്‌ക് ഏജന്റിനെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. താൽപര്യമുള്ളവർ മാർച്ച് 22ന് മുൻപായി അപേക്ഷ നൽകണം.
തസ്‌തിക & ഒഴിവ്
കുടുംബശ്രീ മൈഗ്രേഷൻ സപ്പോർട്ട് സെൻ്ററിലേക്ക് കാൾ സെൻ്റർ / ഡെസ്‌ക് ഏജന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 1.
പ്രായപരിധി
28 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും.
യോഗ്യത
പ്ലസ് ടു വിജയം (അംഗീകൃത സ്ഥാപനത്തിൽ നിന്ന്) DDU-GKY കോഴ്‌സ് കഴിഞ്ഞവരായിരിക്കണം.
ശമ്പളം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളമായി പ്രതിമാസം 12000 രൂപ നൽകും.
അപേക്ഷ താൽപര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷ ഫോറം പൂരിപ്പിച്ച് വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം താഴെ കാണുന്ന വിലാസത്തിൽ എത്തിക്കണം. അവസാന തീയതി മാർച്ച് 22.
വിലാസം :-
ജില്ല മിഷൻ കോർഡിനേറ്റർ
കുടുംബശ്രീ ജില്ല പഞ്ചായത്ത് ഓഫീസ്
പട്ടം, തിരുവനന്തപുരം- 695004
സംശയങ്ങൾക്ക്: 0471 2447552 എന്ന നമ്പറിൽ ബന്ധപ്പെടുക. വിശദമായ വിജ്ഞാപനം വായിച്ച് മനസിലാക്കുക.