
ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ നിലവില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ ജില്ലയിൽ താമസക്കാരും കടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന നൽകും.
അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദം, ടാലി , കമ്പ്യൂട്ടർ-ഇൻ്റർനെറ്റ് പരിജ്ഞാനവും
അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
20 നും 36 നും മദ്ധ്യേ (2025 സെപ്തംബർ ഒന്നിന്) പ്രായമുളളവർക്ക് അപേക്ഷിക്കാം.
അപേക്ഷ ഒക്ടോബർ 10 -ന് വൈകിട്ട് അഞ്ചു വരെ സമർപ്പിക്കാം. അപേക്ഷ ഫോം കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കും. . പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട അയൽക്കൂട്ടത്തിൻ്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം ചെയർപേഴ്സന്റെ/സെക്രട്ടറിയുടെ ഒപ്പോടുകൂടി ജില്ലാമിഷൻ കോ-ഓഡിനേറ്റർക്ക് നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്.
വിലാസം – ജില്ലാമിഷൻ കോ-ഓഡിനേറ്റർ, കുടുംബശ്രീ എറണാകുളം, രണ്ടാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട്, 682030. ഫോൺ: 0484 2926787