
KTDC: 12 ബിൽ ക്ലാർക്ക്, അസി.കുക്ക് തിരുവനന്തപുരം കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (KTDC) ബിൽക്ലാർക്ക്, അസിസ്റ്റന്റ് കുക്ക് തസ്തികയിൽ കരാർനിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം.
ബിൽ ക്ലാർക്ക്
- ഒഴിവ്: 7,
- ശമ്പളം: 18,000 രൂപ,
- യോഗ്യത: എസ്എസ്എൽസി/ തത്തുല്യം. ഒബിസി
- പ്രായം: 18-36 (എസ്സി, എസ്ടി വിഭാഗക്കാർക്ക് പ്രായത്തിൽ ഇളവുണ്ട്).
അസിസ്റ്റൻ്റ് കുക്ക്,
- ഒഴിവ്: 5,
- ശമ്പളം: 22,200 രൂപ,
- യോഗ്യത: എസ്എസ്എൽസി/തത്തുല്യം. ഫുഡ് പ്രൊഡക്ഷനിൽ സർട്ടിഫിക്കറ്റ് (എഫ്സിഐ/കെ ഐ എച്ച് എ ം എസ് /ഐഎച്ച്എംസിടി/എൻസിവി ടി). സംസ്ഥാന/കേന്ദ്ര അംഗീകൃത സ്ഥാപനങ്ങളിൽനിന്ന് കുക്കറി യിൽ സർട്ടിഫിക്കറ്റ്/തത്തുല്യം
- പ്രായം: 18-36 (എസ്സി, എസ്ടി ഒബിസി വിഭാഗക്കാർക്ക് പ്രായ ത്തിൽ ഇളവുണ്ട്).
അപേക്ഷ (രണ്ട് തസ്തികയ്ക്കും): കെടിഡിസിയുടെ വെബ്സൈ റ്റിൽ നൽകിയിരിക്കുന്ന അപേ ക്ഷാമാതൃക പൂരിപ്പിച്ച് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. അപേക്ഷയുടെ പകർപ്പ് തപാലായും അയക്കണം. വിലാസം:
കെ.ടി.ഡി.സി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 200/- രൂപയുടെ (ഇരുനൂറ് രൂപ മാത്രം) ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം അയയ്ക്കണം. പട്ടികജാതി/പട്ടികവർഗക്കാർക്കും ഭിന്നശേഷിക്കാർക്കും അപേക്ഷാ ഫീസ് ഇല്ല. എസ്സി/എസ്ടി, ഭിന്നശേഷിക്കാർ ഒഴികെയുള്ള ഉദ്യോഗാർത്ഥികളുടെ ഡിഡി ഇല്ലാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്. ഭിന്നശേഷിയുള്ളവരാണെങ്കിൽ മെഡിക്കൽ ബോർഡിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്..
The Managing Director, Kerala Tourism Development Corporation Ltd, Mascot Square P.B.No-5424, Thiruvanathapuram-695033. അവസാന തീയതി: ജൂലായ് 14 (5.15 PM). വെബ്സൈറ്റ്: www.ktdc.com