ശബരിമല സ്പെഷ്യൽ സർവ്വീസ് ഓപ്പറേഷൻ കാര്യക്ഷമമായി നടത്തുന്നതിനായി കെ.എസ്.ആർ.ടി.സി യിൽ ജില്ലാ അടിസ്ഥാനത്തിൽ താത്കാലിക സേവനം അനുഷ്ഠിയ്ക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിയ്ക്കുന്നു.
ഡ്രൈവർ
യോഗ്യതകളും പ്രവർത്തി പരിചയവും (നിർബന്ധം)
ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം.
മുപ്പതിൽ (30) ൽ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് (5) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുള്ള പ്രവർത്തി പരിചയം. പ്രവർത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പോ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം.
പ്രായം: അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ 25 മുതൽ 55 വയസ്സ് വരെ.
അഭിലഷണീയ യോഗ്യതയും പ്രവർത്തി പരിചയവും : വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുളള അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും അഭികാമ്യം.
കണ്ടക്ടർ
യോഗ്യതകളും പ്രവർത്തി പരിചയവും (നിർബന്ധം)
ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള കണ്ടക്ടർ കരസ്ഥമാക്കിയിരിക്കണം.ലൈസൻസ്
അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ്സായിരിക്കണം.
അഞ്ച് (5) വർഷത്തിൽ കുറയാതെ കണ്ടക്ടർ തസ്തികയിൽ ഏതെങ്കിലും പ്രമുഖ പൊതുമേഖലാ സർക്കാർ ബസ് ട്രാൻസ്പോർട്ട് സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയം. പ്രവർത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പാ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം.
പ്രായം: അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ 25 മുതൽ 55, വയസ്സ് വരെ.
തിരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകൾ സൂഷ്മ പരിശോധന നടത്തി ചുരുക്ക പട്ടിക തയ്യാറാക്കി അതിൽ ഉൾപട്ടിട്ടുള്ളവർ താഴെ പറയുന്ന പ്രക്രിയകൾ പൂർത്തീകരിക്കേണ്ടതാണ് :
ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കുന്നവർ ടി നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിയ്ക്കുന്ന സെലഷൻ കമ്മിറ്റി ജില്ലാ അടിസ്ഥാനത്തിൽ നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായിരിക്കണം. കാലാകാലങ്ങളിൽ മാനേജ്മെന്റ് പൊതു താൽപര്യങ്ങൾക്ക് അനുസൃതമായി ഭേദഗതി വരുത്താവുന്നതുമായ ഇതു സംബന്ധിച്ചുള്ള വ്യവസ്ഥകൾ അനുബന്ധം (1) ആയി ഉളളടക്കം ചെയ്തിരിക്കുന്നു. അനുബന്ധത്തിൽ വിവരിച്ചിരിക്കുന്ന വ്യവസ്ഥകളിൽ ദിവസ വേതനത്തിന് ജോലി നിർവഹിക്കുവാൻ സന്നദ്ധരായ യോഗ്യത ഉള്ളവർ അനുബന്ധം (2) പ്രകാരമുള്ള മാതൃകയിൽ ബന്ധപ്പെട്ട ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസർ / അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർക്ക് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി
അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി 26-10-2022 ന് വൈകുന്നേരം 5 മണിയ്ക്ക് മുൻപായി അനുബന്ധം (2) ലെ നിശ്ചിത പ്രോഫോർമയിൽ ബന്ധപ്പെട്ട ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസർ / അസിസ്റ്റന്റ് ട്രാൻസ്പാർട്ട് ഓഫീസർക്ക് സീൽ ചെയ്ത കവറിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷയുടെ മുകൾ ഭാഗത്ത് താൽകാലിക ഡ്രൈവർ / കണ്ടക്ടർ ഏതാണോ അത് രേഖപ്പെടുത്തിയിരിക്കണം. പേരും മേൽ വിലാസവും മൊബൈൽ ഫോണ നമ്പരും ഇടതു വശത്തെ രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം
ഓരോ ഉദ്യോഗാർത്ഥിക്കും തങ്ങളുടെ ജില്ലയിലെ കെ.എസ്.ആർ.റ്റി.സി ഡിപ്പോകളിലെ ബന്ധപ്പെട്ട ഡിസ്ട്രിക്റ്റ് ഡി.റ്റി.ഒ. എ.റ്റി.ഒ യ്ക്ക് നിശ്ചിത തിയതിക്ക് മുൻപ് അനുബന്ധം 2 (a), 2 (b) മാതൃകയിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. PSC റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ അനുബന്ധം 2 (a)ലും, മറ്റുള്ളവർ 2 (b)ലും ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിലാസം :- ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസർ / അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ യൂണിറ്റ്, കെ.എസ്.ആർ.റ്റി.സി