
കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ അസിസ്റ്റൻ്റ് എക്സിക്യു ട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. കാലാവധി ഒരു വർഷമാണ്.
യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം. എംഇപി വർക്കുകൾ, എംഇപി ഡ്രോയിങ് റിവ്യൂ, ക്വാണ്ടിറ്റി സർവേയിങ്, ബിൽ പ്രിപ്പറേഷൻ, ടെണ്ടറിങ് എന്നിവ യിൽ അഞ്ച് വർഷ പ്രവൃത്തിപരി ചയം. ഇലക്ട്രിക്കൽ CAD, പ്രൈസ് സോഫ്റ്റ്‌വേർ എന്നിവയിൽ പരിച യമുള്ളവർക്കും സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃ ത്തിപരിചയമുള്ളവർക്കും കിഫ്ബി പ്രോജക്ടുകളിൽ പരിചയമുള്ളവർ ക്കും മുൻഗണനയുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംസ്ഥാന ഭവനനിർമാണ ബോർഡ്, ഹെഡ് ഓഫീസ്, ശാന്തി നഗർ, തിരുവനന്തപുരം, അപേക്ഷ secretarykshb@gmail.com ഇ-മെയിൽ വഴിയും അയക്കാം. അവസാന തീയതി: ഏപ്രിൽ 25 (5PM).
വെബ്സൈറ്റ്: kshb.kerala.gov.in