
പീച്ചി കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ “ഔഷധ സസ്യങ്ങളുടെ സുസ്ഥിര വികസനത്തിനായുള്ള റീജിയണൽ കം ഫെസിലിറ്റേഷൻ സെന്ററിൽ (തെക്കൻ മേഖല)” മാനേജർ (മാർക്കറ്റിങ്) തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് ആഗസ്റ്റ് ആറിന് (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് കേരള വനഗേവഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും.
യോഗ്യത: MBA (മാർക്കറ്റിംഗ്/അഗ്രിബിസിനസ്) സയൻസ് വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/അഗ്രികൾച്ചർ ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം.
പരിചയം: 3 വർഷം
അഭികാമ്യം
1) ഔഷധ സസ്യങ്ങളിലെ പരിചയം
2)ദക്ഷിണേന്ത്യൻ ഭാഷകളിൽ പ്രാവീണ്യം
ശമ്പളം: 52,500 രൂപ
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
Official notification click here