
കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡ് (കെ-ഫോൺ) ൽ ജോലി നേടാൻ അവസരം. ഡിസ്ട്രിക്ട് ടെലികോം എക്‌സിക്യൂട്ടീവ് തസ്‌തികയിലാണ് പുതിയ നിയമനങ്ങൾ നടക്കുന്നത്. കേരള സർക്കാർ സിഎംഡി മുഖേനയാണ് അപേക്ഷകൾ സ്വീകരിക്കുക. യോഗ്യരായവർക്ക് ആഗസ്റ്റ് 12 വരെ ഓൺലൈൻ അപേക്ഷ നൽകാം.
പ്രായപരിധി
- 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
- 60 ശതമാനം മാർക്കോടെ ബിഇ/ ബിടെക് (ECE/EEE/EIE).
- ടെലികോം ഡിവൈസ് ഓപ്പറേഷൻ & മെയിൻറനൻസ് മേഖലയിൽ 3 വർഷത്തെ എക്സ്പീരിയൻസ്.
- അല്ലെങ്കിൽ നെറ്റ് വർക്ക് ഓപ്പറേഷൻസ് സെൻ്റർ/ എൻ്റർപ്രൈസ് ബിസിനസ് എന്നിവയിൽ എക്സ്‌പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായം, എക്സ്‌പീരിയൻസ് എന്നിവ 30.7.2025 അടിസ്ഥാനമാക്കിയാണ് പരിഗണിക്കുക.
ശമ്പളം : തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30000 രൂപ ശമ്പളമായി ലഭിക്കും. കൂടെ 10000 രൂപ ഇൻസെൻ്റീവ് അനുവദിക്കും.
അപേക്ഷ : താൽപര്യമുള്ളവർ കേരള സർക്കാരിൻ്റെ സെൻ്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) വെബ്സൈറ്റ് സന്ദർശിക്കുക. നോട്ടിഫിക്കേഷൻ പേജിൽ നിന്ന് കെ-ഫോൺ റിക്രൂട്ട്മെൻ്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം തന്നിരിക്കുന്ന അപ്ലൈ നൗ ലിങ്ക് മുഖേന അപേക്ഷിക്കാം.