keralabank security job apply now

കേരള ബാങ്കിൻ്റെ ശാഖകളിൽ സെക്യൂരിറ്റി/നൈറ്റ് വാച്ച്‌മാൻമാരു ടെ ഒഴിവുകളിലേയ്ക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ഒഴികെയുള്ള ജില്ലകളിലാണ് ഒഴിവുള്ളത്.

യോഗ്യത: കുറഞ്ഞത് ഏഴാംക്ലാ സ്സ്. പ്രായം: 18-50 വയസ്സ്. രാത്രി 8 മുതൽ രാവിലെ 6 വരെ ജോലിചെയ്യാൻ തയ്യാറുള്ളവരായിരിക്കണ.. പൂർണ ശാരീരിക യോഗ്യതയുണ്ടാകണം. മെഡിക്കൽ ഫിറ്റ്നസ് സർട്ടി ഫിക്കറ്റ് ഹാജരാക്കണം.

ഇന്റർവ്യൂ പൊലീസ് വെരിഫി ക്കേഷൻ/ക്ലിയറൻസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. നിയമനം ലഭിക്കുന്നവർ നിയമന് ജില്ലയിലെ കേരള ബാങ്കിൻ്റെ ഏത് ശാഖയിലും ജോലി ചെയ്യാൻ സന്നദ്ധരായിരി ക്കണം. സ്വന്തം ജില്ലയിലുള്ളവർക്ക് മുൻഗണനയുണ്ട്. ആയുധം കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം നേടിയ/ മിലിട്ടറി സേവ നത്തിൽ നിന്ന് വിരമിച്ചവർക്കും നേരിട്ടോ/എക്സ് സർവീസ് ലീഗ് വഴിയോ അപേക്ഷിക്കാം.

സെക്യൂരിറ്റി / വാച്ച്മാൻ ജോലിയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. ബാങ്ക് നിഷ്‌കർഷിക്കുന്ന എഗ്രിമെൻ്റ് വ്യവസ്ഥകൾ നിയമന സമയത്ത് നൽകേണ്ടതാണ്.

അപേക്ഷ: കേരള ബാങ്കിൻ്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ പേരിൽ തയ്യാറാക്കിയ അപേക്ഷ ബാങ്കിൻ്റെ റീജയണൽ ഓഫീസ്/ജില്ലാ കേന്ദ്രങ്ങൾ (സിപിസി) എന്നിവിടങ്ങളിൽ സമർപ്പിക്കണം. അപേക്ഷാഫോം ബാങ്കിൻ്റെ വെബ്സൈറ്റ്, റീജയണൽ ഓഫീസ്/ ജില്ലാ സിപിസികളിൽ ലഭ്യമാണ്. പേര്, മേൽവിലാസം, വയസ്സ് ജനനത്തീയതി, മതം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മെഡിക്കൽ ഫിറ്റ്നസ്, സൈനിക/അർധസൈനിക സേവനം (ബാധകമെങ്കിൽ) എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷാ കവറിന് മുകളിൽ ‘Temporary appointment of Night Watchman in. (ജില്ലയുടെ പേര്) എന്ന് രേഖ പ്പെടുത്തണം. അവസാനതീയതി: ഒക്ടോബർ 15 (5PM). വെബ്സൈറ്റ്: www.keralabank.co.in

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *