Kerala Smartcity Job vacancy Apply now

തിരുവനന്തപുരം സ്‌മാർട്ട് സിറ്റിയിൽ (SCTL) പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെൻ്റ് നടക്കുന്നു. എസ് സി ടിഎല്ലിന്റെ പ്രോജക്ട് ഇംപ്ലിമെൻ്റേഷൻ യൂണിറ്റിലേക്കാണ് അസിസ്റ്റൻ്റിനെ ആവശ്യമുള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് കേരള സർക്കാർ സിഎംഡി വെബ്സൈറ്റ് മുഖേന അപേക്ഷ നൽകാം. അവസാന തീയതി ജൂലൈ 31.

തസ്‌തിക & ഒഴിവ്
തിരുവനന്തപുരം സ്‌മാർട്ട് സിറ്റിയിൽ പ്രോജക്ട് അസിസ്റ്റന്റ് (GIS) റിക്രൂട്ട്മെന്റ്, ആകെ 02 ഒഴിവുകൾ.

പ്രായപരിധി 30 വയസിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം.

യോഗ്യത : എംഎസ് സി ജിയോസയൻസ്/ ജിയോളജി എന്നിവയിൽ ഒന്നാം ക്ലാസോടെ എംഎസ് സി. അല്ലെങ്കിൽ ബിടെക്/ സിവിൽ ബിഇ. യോഗ്യതകൾ അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ളതായിരിക്കണം. ജി ഐഎസ് സോഫ്റ്റ് വെയർ ഹാൻഡിലിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 21,175 രൂപ ശമ്പളയിനത്തിൽ അനുവദിക്കും.

അപേക്ഷ : താൽപര്യമുള്ളവർ കേരള സർക്കാർ സെൻ്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) വെബ്സൈറ്റ് സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജിൽ നിന്ന് സ്മ്‌മാർട്ട് സിറ്റി നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് നോക്കിയതിന് ശേഷം തന്നിരിക്കുന്ന അപ്ലൈ നൗ ബട്ടൺ ക്ലിക് ചെയ്‌ത്‌ അപേക്ഷ നൽകുക. അപേക്ഷകൾ ജൂലൈ 31ന് വൈകീട്ട് 5 മണിക്ക് മുൻപായി അയക്കണം.

അപേക്ഷ:click
നോട്ടിഫിക്കേഷൻ: Click

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *